- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെൽഹിയിലെ ഗ്യാസ് സംഭരണ കേന്ദ്രത്തിൽ ചോർച്ച; 150-ലേറെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; ആശുപത്രിയിലായത് സമീപമുള്ള സ്‌കൂളിലെ വിദ്യാർത്ഥികൾ
ഡൽഹി: ദക്ഷിണ ഡൽഹിയിൽ സ്‌കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോർച്ചയെ തുടർന്ന് 150-ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ റാണി ഝാൻസി സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് വാതകചോർച്ചയെ തുടർന്ന് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സ്‌കൂളിനടുത്തുള്ള തുഗ്ലക്കാബാദ് കണ്ടയ്നർ ഡിപ്പോയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് സംശയിക്കുന്നത്. കുട്ടികളെല്ലാം ക്ലാസ്സിലുണ്ടായിരുന്ന സമയത്താണ് വാതക ചോർച്ചയുണ്ടായത്. രാവിലെ 7.35ഓടെയാണ് ഇതു സംബന്ധിച്ച പൊലീസിന് വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചപ്പോൾ തന്നെ പൊലീസും എമർജൻസി ആംബുലൻസുകളും ദേശീയദുരന്തനിവാരണസേനയും സ്‌കൂളിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിട്ടുണ്ടെന്നും കുട്ടികളെല്ലാം സുരക്ഷിതരാണെന്നും ആശുപത്രിയിൽ അവരെ സന്ദർശിച്ച ശേഷം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ പകുതിയിലേറെ വിദ്യാർത്ഥികളും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെന
ഡൽഹി: ദക്ഷിണ ഡൽഹിയിൽ സ്‌കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോർച്ചയെ തുടർന്ന് 150-ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ റാണി ഝാൻസി സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് വാതകചോർച്ചയെ തുടർന്ന് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
സ്‌കൂളിനടുത്തുള്ള തുഗ്ലക്കാബാദ് കണ്ടയ്നർ ഡിപ്പോയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് സംശയിക്കുന്നത്. കുട്ടികളെല്ലാം ക്ലാസ്സിലുണ്ടായിരുന്ന സമയത്താണ് വാതക ചോർച്ചയുണ്ടായത്. രാവിലെ 7.35ഓടെയാണ് ഇതു സംബന്ധിച്ച പൊലീസിന് വിവരം ലഭിക്കുന്നത്.
വിവരം ലഭിച്ചപ്പോൾ തന്നെ പൊലീസും എമർജൻസി ആംബുലൻസുകളും ദേശീയദുരന്തനിവാരണസേനയും സ്‌കൂളിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിട്ടുണ്ടെന്നും കുട്ടികളെല്ലാം സുരക്ഷിതരാണെന്നും ആശുപത്രിയിൽ അവരെ സന്ദർശിച്ച ശേഷം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ആശുപത്രിയിൽ ചികിത്സ തേടിയവരിൽ പകുതിയിലേറെ വിദ്യാർത്ഥികളും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെന്നും, എന്നാൽ 59 കുട്ടികൾ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
എങ്ങനെയാണ് ഗ്യാസ് ചോർച്ചയുണ്ടായതെന്ന് കണ്ടെത്താൻ പൊലീസും ദുരന്ത നിവാരണ സേനയും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കണ്ടയ്നർ ഡിപ്പോയ്ക്കുള്ളിൽ വച്ച് ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടാവുകയോ അല്ലെങ്കിൽ ചോർച്ചയുണ്ടായ ലോറിയുമായി ഡ്രൈവർ സ്‌കൂളിന് സമീപം കടന്നു പോകുകയോ ചെയ്തിരിക്കാം എന്നാണ് പ്രാഥമിക നിഗമനം