- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ വിദേശികളുടെ ജീവിതം ഇരുട്ടിലേക്കോ? ഇന്ധന സബ്സിഡിക്ക് പിന്നാലെ വാതക സബ്‌സിഡി നീക്കുന്നതും പരിഗണനയിൽ; വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വർദ്ധിപ്പിക്കാനും സാധ്യത
കുവൈത്ത് സിറ്റി: ജനുവരി ഒന്ന് മുതൽ ഇന്ധനവില ഉയരുമെന്ന വാർത്തയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക സബ്‌സിഡി ഒഴിവാക്കുന്നതും വെള്ളത്തിനും വൈദ്യുതിക്കും നിരക്കു വർധിപ്പിക്കുന്നതും സംബന്ധിച്ച് ധാരണയായതായി സൂചന. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണു വി
കുവൈത്ത് സിറ്റി: ജനുവരി ഒന്ന് മുതൽ ഇന്ധനവില ഉയരുമെന്ന വാർത്തയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക സബ്‌സിഡി ഒഴിവാക്കുന്നതും വെള്ളത്തിനും വൈദ്യുതിക്കും നിരക്കു വർധിപ്പിക്കുന്നതും സംബന്ധിച്ച് ധാരണയായതായി സൂചന.
എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണു വിവരം. തീരുമാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിലവിൽ വന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയം സ്വീകരിച്ച നടപടികളുടെ വിശദീകരണവും സർക്കാർ കാത്തിരിക്കുന്നുണ്ട്.
ഡീസൽ സബ്‌സിഡി കുറച്ചപ്പോൾ അവശ്യസാധനങ്ങൾക്കു വിലക്കയറ്റം ഉണ്ടാകുംവിധം ഉണ്ടായ പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ചെറുകിട കച്ചവട സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, നിർമ്മാണ വസ്തുക്കളുടെ വിൽപനശാലകൾ എന്നിവിടങ്ങളിൽ വിലക്കയറ്റം ഇല്ലാതിരിക്കാൻ കൈക്കൊള്ളുന്ന നടപടികളുടെ കൃത്യമായ വിവരമാണ് മന്ത്രാലയത്തിൽനിന്നു സർക്കാർ തേടിയിട്ടുള്ളത്.
ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ചിലവേറുമെന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മുതൽ പെട്രോൾ വില വർദ്ധനവ് നടപ്പിലാക്കാനാണ് നീക്കം നടത്തുന്നത്. സാധാരണ ക്കാരായ സ്വദേശികൾക്ക് പെട്രോൾ വില വർദ്ധനവ് ബാധകമാകാത്ത തരത്തിൽ പ്രവാസികൾക്കും സമ്പന്നരായ സ്വദേശികൾക്കും സ്ഥാപനങ്ങൾക്കും എങ്ങനെ നടപ്പിലാക്കാം എന്നാണ് ചർച്ചകൾ നടത്തുന്നത്.