- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെതിരെ ഡൽഹിയിലെ ഗോ രക്ഷകർ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു; ആക്രമിച്ചത് പശുസംരക്ഷകർക്കൊപ്പമുണ്ടായിരുന്ന യുവാവ്; ആക്രമണം മാധ്യമപ്രവർത്തകനെന്ന് തെറ്റിദ്ധരിച്ച്
ന്യൂഡൽഹി: കേരളത്തിൽ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ഡൽഹിയിലെ ഗുരുഗ്രാമിൽ ഗോ രക്ഷകർ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. പശുസംരക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്ന 19കാരനായ മോഹിതാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. മാധ്യമപ്രവർത്തകനാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ബീഫ് ഫെസ്റ്റിവലിനെതിരെയുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ആക്രമണം. ഗോ രക്ഷക് സേവാ ദൽ എന്ന ഗോ സംരക്ഷണ സേനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥിയെ ആക്രമിച്ച മോഹിത് സംഘത്തിലെ അംഗമല്ലെന്ന് സ്ഥലത്തെ സ്റ്റേഷൻ ഓഫീസറായ കുൽദീപ് ദേശ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ഡൽഹി മിനി സെക്രട്ടേറിയേറ്റിന് മുന്നിലായി ഉച്ചയ്ക്ക് 2.30നാണ് ഗോ രക്ഷക് സേവാ ദൾ പ്രതിഷേധം സംഘടിപ്പിച്ചത്. സുഹൃത്തായ മാധ്യമപ്രവർത്തകനൊപ്പമാണ് കുത്തേറ്റ ഗോഹാന സ്വദേശി ശിവാം പ്രതിഷേധം കാണാൻ എത്തിയത്. ക്യാമറയുമായി എത്തിയ ശിവാമിനോട് മജിസ്‌റ്റ്രേറ്റിന് സമർപ്പിക്കാനുള്ള പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പകർത്താൻ മോഹിത് ആവശ്യപ്പെട്ടു. ഇതി
ന്യൂഡൽഹി: കേരളത്തിൽ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ഡൽഹിയിലെ ഗുരുഗ്രാമിൽ ഗോ രക്ഷകർ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. പശുസംരക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്ന 19കാരനായ മോഹിതാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. മാധ്യമപ്രവർത്തകനാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ബീഫ് ഫെസ്റ്റിവലിനെതിരെയുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ആക്രമണം.
ഗോ രക്ഷക് സേവാ ദൽ എന്ന ഗോ സംരക്ഷണ സേനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥിയെ ആക്രമിച്ച മോഹിത് സംഘത്തിലെ അംഗമല്ലെന്ന് സ്ഥലത്തെ സ്റ്റേഷൻ ഓഫീസറായ കുൽദീപ് ദേശ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ഡൽഹി മിനി സെക്രട്ടേറിയേറ്റിന് മുന്നിലായി ഉച്ചയ്ക്ക് 2.30നാണ് ഗോ രക്ഷക് സേവാ ദൾ പ്രതിഷേധം സംഘടിപ്പിച്ചത്.
സുഹൃത്തായ മാധ്യമപ്രവർത്തകനൊപ്പമാണ് കുത്തേറ്റ ഗോഹാന സ്വദേശി ശിവാം പ്രതിഷേധം കാണാൻ എത്തിയത്. ക്യാമറയുമായി എത്തിയ ശിവാമിനോട് മജിസ്‌റ്റ്രേറ്റിന് സമർപ്പിക്കാനുള്ള പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പകർത്താൻ മോഹിത് ആവശ്യപ്പെട്ടു. ഇതിന് ശിവാം വിസ്സമ്മതിച്ചതോടെ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. കൂടി നിന്നവർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം മൂർച്ഛിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ശിവാം മോഹിതിനെതിരെ കേസ് നൽകി. പരാതി ലഭിച്ച പൊലീസ് സ്റ്റേഷൻ ഓഫീസർ മോഹിതിനെ പിടിക്കൂടാൻ ശിവാമിനൊപ്പം കോൺസ്റ്റബിളിനെ അയക്കുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിയ മോഹിതിനെ പിന്തുടരുന്നതിനിടയിൽ മോഹിത് ശിവാമിനെ കുത്തുകയായിരുന്നെന്ന് കുൽദീപ് ദേശ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് തവണ ശിവാമിനെ മോഹിത് കുത്തിപരിക്കേൽപ്പിച്ചു.