- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ തല്ലൊന്നും എനിക്കൊരു പ്രശ്നമല്ല; താൻ സദാചാര പൊലീസിന്റെ ഇര: ചാനൽ പരിപാടിക്കിടെ കാഴ്ചക്കാരനിൽനിന്നു തല്ലുവാങ്ങിയ ഗൗഹർ ഖാൻ മാദ്ധ്യമങ്ങളോട്
ബോളിവുഡ് നടി ഗൗഹർ ഖാനെ ചാനൽ പരിപാടിക്കിടെ പ്രേക്ഷകൻ കരണത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി നടി മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി. സംഭവത്തിൽ തനിക്കൊരുപാട് വേദനയും ഞെട്ടലുമുണ്ടെന്നു ഗൗഹർ ഖാൻ പറഞ്ഞു. എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ ഈ സംഭവം തന്നെ ശക്തിപ്പെടുത്തിയെന്നും നടി പറഞ്ഞു. മിനി സ്‌കർട്ട് ധരിച്ചെത്തിയെന്ന് ആക്ഷേപിച്ചാണ് ഗൗഹർ ഖാന
ബോളിവുഡ് നടി ഗൗഹർ ഖാനെ ചാനൽ പരിപാടിക്കിടെ പ്രേക്ഷകൻ കരണത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി നടി മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി. സംഭവത്തിൽ തനിക്കൊരുപാട് വേദനയും ഞെട്ടലുമുണ്ടെന്നു ഗൗഹർ ഖാൻ പറഞ്ഞു. എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ ഈ സംഭവം തന്നെ ശക്തിപ്പെടുത്തിയെന്നും നടി പറഞ്ഞു.
മിനി സ്‌കർട്ട് ധരിച്ചെത്തിയെന്ന് ആക്ഷേപിച്ചാണ് ഗൗഹർ ഖാനെ പ്രേക്ഷകൻ കരണത്തടിച്ചത്. ബോളിവുഡിൽ ഈ സംഭവം ഞെട്ടലാണ് സൃഷ്ടിച്ചത്. പ്രമുഖ സംഗീത റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലേക്കിടെയായിരുന്നു സംഭവം.
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരമാണ് ഗൗഹർ ഖാൻ. ഇന്ത്യാസ് റോ സ്റ്റാർ എന്ന റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ വച്ചാണ് നടിക്ക് കയ്‌പേറിയ അനുഭവമുണ്ടായത്. മിനി സ്‌കർട്ട് ധരിച്ചെത്തി നൃത്തം ചെയ്ത ഗൗഹർ ഖാൻ ഇസ്ലാം മതത്തെ ആക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മുഹമ്മദ് അകിൽ മാലിക് എന്ന 24കാരൻ ആക്രമണം നടത്തിയത്.
'ഞാനൊരു നടി ആയതുകൊണ്ടാണ് അയാൾ ആക്രമിച്ചത്. ഇത്തരം സംഭവങ്ങൾക്കെതിരെ സ്ത്രീകളെല്ലാം ശക്തമായി പ്രതികരിക്കണം. സദാചാര പൊലീസ് എന്ന പേരിൽ ഇത്തരം ആക്രമണങ്ങൾക്കിരയാകുന്ന പാവം പെൺകുട്ടികളുടെ വേദനയാണ് എനിക്കും അനുഭവപ്പെട്ടത്. എന്നാൽ തന്നെ ആക്രമിച്ച വ്യക്തി ഇന്നത്തെ യുവതലമുറയെയോ മുസ്ലിം സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നയാളല്ല'- ഗൗഹർ ഖാൻ പറഞ്ഞു.
തന്നെ പിന്തുണച്ച ബോളിവുഡിനും കുടുംബത്തിനും നടി നന്ദി പറഞ്ഞു. ശരീരത്തിന് വേദനിച്ചെങ്കിലും എന്റെ മനസ്സിന് ഒന്നും സംഭവിച്ചില്ല. ഇത് എനിക്ക് കൂടുതൽ കരുത്ത് പകരുന്നുവെന്നും നടി പറഞ്ഞു. നടിയെ ആക്രമിച്ച അക്കീൽ മാലിക് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.