- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷ് വധം; കൊലയാളികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം; മൂന്ന് പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു; രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ്
ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തിൽ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബംഗളൂരുവിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് രേഖാചിത്രങ്ങൾ പുറത്തു വിട്ടത്. പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ടാണ് പ്രതികളുടെ രേഖാചിത്രം പുറത്തുവിടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ വീടിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ചില സൂചനകൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. എല്ലാ തരത്തിലുള്ള ലിങ്കുകളും തങ്ങൾ അന്വേഷിച്ചുവരികയാണ്. പ്രതികളിലൊരാൾ നെറ്റിയിൽ തിലകം അണിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ഉദ്ദേശിച്ചിട്ടുള്ളതായിരിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലയാളികളെ പിടികൂടാൻ ജനങ്ങളുടെ സഹായവും പൊലീസ് അഭ്യർത്ഥിച്ചു. സെപ്റ്റംബർ അഞ്ചിനാണ് സ്വന്തം വസതിയിൽ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്
ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തിൽ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബംഗളൂരുവിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് രേഖാചിത്രങ്ങൾ പുറത്തു വിട്ടത്.
പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ടാണ് പ്രതികളുടെ രേഖാചിത്രം പുറത്തുവിടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ വീടിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ചില സൂചനകൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. എല്ലാ തരത്തിലുള്ള ലിങ്കുകളും തങ്ങൾ അന്വേഷിച്ചുവരികയാണ്.
പ്രതികളിലൊരാൾ നെറ്റിയിൽ തിലകം അണിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ഉദ്ദേശിച്ചിട്ടുള്ളതായിരിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലയാളികളെ പിടികൂടാൻ ജനങ്ങളുടെ സഹായവും പൊലീസ് അഭ്യർത്ഥിച്ചു.
സെപ്റ്റംബർ അഞ്ചിനാണ് സ്വന്തം വസതിയിൽ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 40 ദിവസത്തിന് ശേഷമാണ് കൊലപാതക കേസിലെ പ്രതികളുടെ ചിത്രം അന്വേഷണ സംഘം പുറത്തു വിട്ടത്.