മുംബൈ: ലോക ശതകോടീശ്വരന്മാരിൽ അഞ്ചാമനായി ഗൗതം അദാനി. ഫോബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി അദാനിയാണ്. മുകേഷ് അംബാനിയെയും പിന്നിലാക്കിയാണ് അദാനി ഈ നേട്ടം കൈവരിച്ചത്. ഫോബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി അദാനിയാണ്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെക്കാൾ 19 ബില്യൺ ഡോളർ അധിക സമ്പത്തുണ്ട് അദാനിക്ക്. സ്‌പേസ് എക്‌സ്-ടെസ്ല മേധാവി ഇലോൺ മസ്‌ക് (269.8 ബില്യൺ ഡോളർ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (170.2 ബില്യൺ ഡോളർ), ഫ്രഞ്ച് കോടീശ്വരൻ ബെർണാഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (130.2 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർ. 104.2 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

കണ്ണു ചിമ്മി തുറക്കുന്ന വേഗത്തിലാണ് ബൃഹത്തായ കുടുംബ ബിസിനസ് പാരമ്പര്യമോ പൂർവിക സ്വത്തോ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ദാ ഇപ്പോൾ ലോക ശതകോടീശ്വരന്മാരിൽ അഞ്ചാമനും ആയി മാറിയിരിക്കുന്നത്. ജൂവലറി ബിസിനസ് രംഗത്തുണ്ടായിരുന്ന ഗൗതം അദാനി 1988-ൽ ആണ് അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നത്.

അദാനിയുടെ ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീൻ, അദാനി എന്റർപ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിങ്ങനെ നിരവധി മേഖലകളിൽ അദാനി ഗ്രൂപ്പ് ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. കോടികളുടെ നിക്ഷേപങ്ങൾ ആണ് ലോകമെമ്പാടുമായി അദാനി ഗ്രൂപ്പിനുള്ളത്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജം, വിഭവങ്ങൾ, ലോജിസ്റ്റിക്‌സ്, അഗ്രി ബിസിനസ്സ്, റിയൽ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങൾ, ഗ്യാസ് വിതരണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ കോടികളുടെ നിക്ഷേപമാണ് ഗൗതം അദാനിക്കുള്ളത്. ജിവികെ ഗ്രൂപ്പിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

ഇതുകൂടാതെ വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു നിയന്ത്രണ ഓഹരിയും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂർ,ഗുവാഹത്തി,തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളുടെ 50 വർഷത്തെ പ്രവർത്തന കമ്പനി നേടിയെടുത്തിട്ടുണ്ട്.ഈയടുത്ത് ഇറങ്ങിയ ഒരു കന്നഡ ചിത്രത്തിൽ നായാകൻ പറയുന്ന പോലെ ''മെറിറ്റിൽ വന്നവനാണ്'' ഗൗതം അദാനി. സാമ്പത്തികമായി പിന്നോക്കം നിന്ന ഒരു കുടംബത്തിൽ നിന്നാണ് അദാനിയുടെ വളർച്ച. അച്ഛൻ ഒരു ചെറുകിട വസ്ത്ര വ്യാപാരിയായിരുന്നു.ഗൗതം അദാനിയുൾപ്പെടെ ഏഴ് മക്കളായിരുന്നു.ആദ്യമായി അദാനി കാലെടുത്ത് വക്കുന്നത് വജ്ര വ്യാപാര രംഗത്ത് നിന്നുമാണ്.

കോളേജ് പഠനം പരാജയമായ രണ്ടാം വർഷം തന്നെ പഠനമുപേക്ഷിച്ച അദാനിക്ക് ബിസിനസിനോട് തന്നെയായിരുന്നു പ്രിയം. ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനമാണ് ആദ്യം തുടങ്ങിയത്. ഇതിന് ഒരു കാരണമുണ്ട്. കോളേജ് വിട്ട് ജോലി തേടി നടന്ന അദാനി ആദ്യം ജോലി ചെയ്തത് ഇത്തരം ഒരു സ്ഥാപനത്തിൽ ആയിരുന്നു. പിന്നീട് അഹമ്മദാബാദിൽ സഹോദരൻ തുടങ്ങിയ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിൽ അദാനിയും ചേർന്നു. പിന്നീട് ബിസിനസിന്റെ നേതൃത്വം ഏറ്റെടുത്ത് പിവിസി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു തുടങ്ങി. ആഗോള ബിസിനസ് രംഗത്തേക്കുള്ള ചുവടുവയ്പ് ഇങ്ങനെയായിരുന്നു.

എന്നാൽ ഈ രംഗത്ത് ഒന്നും ഗൗതം അദാനി തുടർന്നില്ല.ഊർജ വിതരണരംഗത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആധിപത്യം തുടർന്ന് വന്നിരുന്ന ഇന്ത്യയിൽ അദാനി കാലെടുത്ത് വച്ചതും തൊട്ടത് പൊന്നാക്കാൻ തന്നെ ആയിരുന്നു.ലഭ്യമായ അവസരങ്ങളും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുന്നത് തന്നെയാണ് ഗൗതം അദാനിയുടെ തുടക്കം മുതലുള്ള രീതി. ഒരു മേഖലയിൽ മാത്രമല്ല ഇദ്ദേഹം ചുവടുറപ്പിച്ചതും.പ്ലാസ്റ്റിക് ഉത്പന്ന രംഗത്ത് നിന്ന് കാർഷിക ഉത്പന്ന വിപണിയിൽ ആയിരുന്നു അദാനി ഗ്രൂപ്പ് ആദ്യം എങ്കിൽ പിന്നീട് ഊർജ മേഖലയിൽ ആയി. ഗ്യാസ്, ലോജിസ്റ്റിക്‌സ്, പോർട്ട് മാനേജ്മന്റ് തുടങ്ങിയ വളർച്ചാ സാധ്യതകളുള്ള മേഖലകളിൽ എല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇതിന് പണവും സ്വാധീനവും വേണ്ട പോലെ തന്നെ ഉപയോഗപ്പെടുത്തി. ഭരണ കക്ഷികൾ മാറി മാറി വരുമ്പോഴും അവർക്കെല്ലാം അദാനി എന്നും പ്രീയപ്പെട്ടവൻ തന്നെ ആയിരുന്നു.ഏറ്റവും വലിയ തെളിവാണ് പ്രധനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത് അദാനിയുടെ പ്രൈവറ്റ് ജെറ്റ് ആയിരുന്നു. അദാനി ഗ്രൂപ്പിന്റെ ശരവേഗത്തിലെ ഈ വളർച്ചയത്രയും എൻഡിഎ ഭരണകാലത്താണ്. എയർപോർട്ട് സ്വകാര്യവത്കരണം മുതൽ വിവിധ മേഖലകളിൽ അദാനിക്ക് അനുകൂലമായ നയങ്ങൾ പ്രധാനമന്ത്രി കൈക്കൊള്ളുന്നത് തുടക്കം മുതൽ തന്നെ രാഷ്ട്രീയ വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു.

ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സൗരോർജ്ജം, കൃഷി, ഖനനം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളിൽ ആണ് ബിസിനസ് എന്നതിനാൽ തന്നെ സർക്കാരിന്റെ പിന്തുണയും ഇടപെടലും എളുപ്പമായി. അദാനി ഗ്രൂപ്പിന് ഏറ്റവും അനുയോജ്യമായ സർക്കാർ ഇടപെടലിന് ഏറ്റവും വലിയ ഉദാഹരണം ആറ് പ്രധാന വിമാനത്താവളങ്ങൾ അദാനി എന്റർപ്രൈസസിന് തന്നെയാണ് സർക്കാർ പാട്ടത്തിന് നൽകിയത് എന്നതാണ്.

പിന്നീട്, ഇന്ത്യയിലെ എയർപോർട്ട് അഥോറിറ്റിയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഏറ്റവും കൂടുതൽ വരുമാനം നേടിയതും ലാഭം ഉണ്ടാക്കുന്നതും ഈ ആറ് വിമാനത്താവളങ്ങളാണ് .മറ്റ് വിമാനത്താവളങ്ങൾ കൂടെ ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ എന്ന നിലയിലേക്ക് അദാനി വളർന്നു. ഇനി ലാഭമത്രയും ഹരിതോർജ മേഖലയിൽ നിന്നാണെന്ന തിരിച്ചറിവിൽ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗൗതം അദാനി. കളിക്കളങ്ങൾ അറിഞ്ഞു തന്നെയുള്ള ബിസിനസ് തന്ത്രങ്ങൾ.

ഇതാണല്ലോ മികച്ച ഒരു ബിസിനസുകാരനെ വളർത്തുന്നതുംഅതിന് ഭരണകഷികളുമായുള്ള ഈ ബന്ധം ശര വേഗത്തിൽ ഗവണ്മെന്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞു.ഇന്ത്യയുടെ വളർച്ചക്കും സാധ്യതകൾക്കും അനുസരിച്ചുള്ള മേഖലകളിൽ ദീർഘവീഷണത്തോടെ ശ്രദ്ധ ചെലുത്തിയതാണ് അദാനി ഓരോ ചുവടും മുന്നോട്ട് വച്ചത്.ആ നീക്കങ്ങളാണ് ഇന്ന് അദാനിയുടെ പേര് ശതകോടീശ്വര പട്ടികയിൽ അഞ്ചാംനസ്ഥാനത് വരാനും കാരണമായത്.