- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; ഒരാഴ്ച്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീഷണി; ഭീഷണിയെത്തിയത് ഐഎസ്ഐഎസ് കാഷ്മീരിന്റെ പേരിൽ
ന്യൂഡൽഹി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കാഷ്മീരിന്റെ പേരിൽ ഇമെയിൽ വഴിയാണ് വീണ്ടും വധഭീഷണിയെത്തിയത്. ഒരാഴ്ചയ്ക്കിടെ ഗംഭിറിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീഷണിയാണിത്.
നേരത്തേ, ചൊവ്വാഴ്ച രാത്രി 9.32നാണു ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ ഭീഷണിസന്ദേശം എത്തിയത്. ''നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ കൊലപ്പെടുത്താൻ പോകുന്നു'' എന്നാണു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. വധഭീഷണിയിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ
Next Story