ഹൃദയം സിനിമ റിലീസ് ചെയ്ത് വളരെ ചെറിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസിലേക്ക് കയറിയ കഥാപാത്രമാണ് കല്യാണി പ്രിയദർശന്റേത്. ഇത്രക്ക് ക്യൂട്ടായിട്ടുള്ള നായിക വേറെയില്ലെന്നും അമ്മയെ പോലെ തന്നെയാണെന്നും തരത്തിലുള്ള നിരവധി കമന്റുകൾ താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചിരുന്നു.പ്രണവ് മോഹൻലാലും കല്യാണിയും തമ്മിലുള്ള കെമിസ്ട്രിയും ചർച്ചയായിരുന്നു.

ഇ അവസരത്തിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് വാചാലയായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്.കല്യാണി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഗായത്രി സുരേഷ്.

'എനിക്ക് കല്യാണിയുടെ ക്യാരക്ടർ ചെയ്ത കൊള്ളാമെന്നുണ്ടായിരുന്നു. അതിലെ പൊട്ട്തൊട്ട പൗർണമി എന്ന പാട്ടിൽ കല്യാണിയും പ്രണവും തമ്മിൽ വല്ലാത്തൊരു കെമിസ്ട്രി ഉണ്ട്. ആ പാട്ട് കണ്ടപ്പോൾ എനിക്ക് മനസിലായി പ്രണവ് ജീവിതത്തിലും നല്ലൊരു ഭർത്താവായിരിക്കുമെന്ന്,' താരം പറയുന്നു.

പ്രണവിനെ ആദ്യമായി കാണുന്നത് ഏഷ്യാനെറ്റിന്റെ അവാർഡ് ഷോയിലാണെന്നും ഗായത്രി പറയുന്നു.'പ്രണവിനെ ഞാൻ ആദ്യമായി കാണുന്നത് 2016ലാണ്. ഏഷ്യാനെറ്റിന്റെ ഫിലിം അവാർഡ്സിൽ വച്ചായിരുന്നു. ഞാൻ ആങ്കർ ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാൻ ഓഡിയൻസിന്റെ ഇടയിലേക്ക് നോക്കിയപ്പോൾ അവിടെ പ്രണവ് ഇരിക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാൻ ആദ്യമായി പ്രണവിനെ കാണുന്നത്. പ്രണവ് എന്നെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് അറിയില്ല,' താരം പറഞ്ഞു.തനിക്ക് വേൾഡ് ഇൻഫ്ളൂവെൻസറായും പ്രോസ്റ്റിറ്റിയൂട്ടായും അഭിനയിക്കണമെന്നും ഗായത്രി പറഞ്ഞു.