രസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ അറിയാത്തവർ ആരാണ് ഉള്ളത്. അല്ലേ, പതിവു കണ്ണീർ നായിക എന്നത് മാറ്റിമറിച്ച ഗായത്രി ഉരുൺ. ഒരൊറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരുടെ പ്രീതി പിടിച്ചു പറ്റിയ ഗായത്രി അരുൺ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പാര ഗ്ലൈഡിഗിനിടെയാണ് ഗായത്രിക്ക് പരിക്കേൽക്കുന്നത്.

ഒരു ചെറിയൊരു അപകടം എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് അപകട വാർത്ത വെളിപ്പെടുത്തിയത്. അപകടത്തിൽ പ്പെടുന്ന വീഡിയോയും അവർ പങ്കു വച്ചിട്ടുണ്ട്. 48 മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ അവസാന സെക്കന്റുകളിലാണ് നിയന്ത്രണം വിട്ട് ഗായത്രി നിലത്തേക്ക് വീഴുന്നത്.

ഒരു ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. മണിക്കൂറുകൾക്കം വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുന്നത്. സർവോപരി പാലക്കാരൻ എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായി അഭിിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗായത്രി.