അബുദാബി: ജിസിസി അംഗരാജ്യങ്ങളെ തമ്മിൽ  ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽവേ നെറ്റ് വർക്ക് ഒരുങ്ങുന്നു. കുവൈറ്റ്- മസ്‌ക്കറ്റ്- കുവൈറ്റ് റെയിൽവേ നെറ്റ് വർക്ക് യാഥാർഥ്യമാകുന്നതോടെ ജിസിസി രാഷ്ട്രങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് പുതിയ മാനം കൈവരുമെന്നാണ് വിലയിരുത്തുന്നത്.

മൊത്തം 2,117 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റെയിൽവേ പദ്ധതിക്ക്ക 15.4 ബില്യൺ ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നത്. കുവൈറ്റ് സിറ്റിയിൽ നിന്നാരംഭിക്കുന്ന ഈ റെയിൽ പാത ജിസിസി രാഷ്ട്രങ്ങളിലൂടെ കടന്ന് മസ്‌ക്കറ്റിൽ എത്തിച്ചേരുന്നു. ബഹ്‌റിനേയും സൗദിയേയും ഒരു പാലത്തിലൂടെയായിരിക്ക് ഈ റെയിൽപാതയുമായി ബന്ധപ്പിക്കുക. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലുള്ള പാസഞ്ചർ ട്രെയിനും മണിക്കൂറിൽ 120-220 കിലോമീറ്റർ വേഗതയിലുള്ള കാർഗോ ട്രെയിനും ഇതിലെ സർവീസ് നടത്തും. പ്രധാനമായും ഡീസൽ തന്നെയായിരിക്കും ഇന്ധനമായി ഈ ട്രെയിനുകളിൽ ഉപയോഗിക്കുക.

ഓരോ ജിസിസി രാജ്യത്തിലൂടെയും കടന്നു പോകുന്ന റെയിൽ പാതയുടെ നിർമ്മാണത്തിന്റെ ചുമതലയും ചെലവും അതാത് രാജ്യം വഹിക്കണം. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഇൻഫ്രാസ്ട്രക്ടചർ വികസനം ലക്ഷ്യമിട്ടാണ് പുതിയ പാത രൂപീകരിക്കുന്നത്. ജിസിസി രാജ്യങ്ങൾക്കിടയിൽ ചരക്കുകളുടെ കൈമാറ്റവും യാത്രാ സൗകര്യവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പുതിയ റെയിൽ പാത ഒട്ടേറെ തൊഴിൽ സാധ്യതയും ഉയർത്തുന്നുണ്ട്. ഹൈ ടെക്‌സ എൻജിനീയറിങ് സാധ്യതയും ഇതിലൊന്നാണ്. . ഹോളി സിറ്റികളായ മദീന, മെക്ക എന്നീ മേഖലകളിലൂടെയുള്ള പാത ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഖത്തറിൽ തന്നെ 130 കിലോമീറ്ററായിരിക്കും ഈ പാതയുടെ ദൈർഘ്യം വരിക.

2018 അവസാനത്തോടെ പൂർത്തിയാകുമെന്ന് കരുതുന്ന ഈ പാതയ്ക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കുവൈറ്റും ആരംഭിച്ചിട്ടുണ്ട്. കുവൈറ്റ്-മസ്‌ക്കറ്റ്- കുവൈറ്റ് റെയിൽപാത നിലവിൽ വരുന്നതോടെ ജിസിസി മേഖലയിലെ ഗതാഗതക്കുതിപ്പിന് സാക്ഷ്യം വഹിക്കാൻ സാധിക്കും.

  • സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ