ന്യൂഡൽഹി: കത്വയിൽ പ്രതിരോധത്തിലായത് സംഘപരിവാറായിരുന്നു. ഹൈന്ദവ വർഗീയതയാണ് കത്വയിലെ പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ച് കൊല്ലാൻ ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം. രാജ്യമാകെ പ്രതിഷേധം കത്തിപടർന്നു. സംഘപരിവാർ വിരുദ്ധരെല്ലാം സ്ത്രീ സുരക്ഷ ചർച്ചയാക്കി. എന്നാൽ ഇത് വെറും ഇരട്ടത്താപ്പായിരുന്നോ? കത്വയിലെ പീഡനത്തിൽ ആർഎസ്എസ് പ്രതികൾ ആരുമില്ല. എന്നിട്ടും പരിവാറിനെ പ്രതിക്കൂട്ടിലാക്കി. ചോദ്യം ഉയർത്തുമ്പോഴെല്ലാം എതിർത്തവർ സ്ത്രീ സുരക്ഷയെന്ന വാചകത്തിലേക്ക് വിശദീകരണം ഒതുക്കി. അങ്ങനെ പ്രതിരോധത്തിലായ ആർഎസ്എസ് ചില ചോദ്യങ്ങൾ ഇപ്പോൾ സമൂഹത്തോട് ചോദിക്കുന്നു. ഡൽഹിയിലെ മദ്രസയ്ക്കുള്ളിലെ പീഡനമാണ് ചർച്ചയാക്കുന്നത്.

മൗലവി ഗുലാം ഷാഹിദും പീഡിപ്പിച്ചതായി പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകി. സംഭവത്തിൽ കഴിഞ്ഞ ദിവസം പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയത്. പരിവാർ പ്രസ്ഥാനങ്ങളായിരുന്നു ഇതിന് പിന്നിൽ. മെഴുകുതിരി തെളിയിച്ചും പ്ലക്കാർഡുകളേന്തിയും നൂറ് കണക്കിനാളുകൾ തെരുവിലിറങ്ങി. മുഴുവൻ കുറ്റക്കാരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഖാസിപൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. 'ഞാൻ ഗീത' എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിലും പെൺകുട്ടിക്ക് പിന്തുണയറിയിച്ച് പ്രതികരണങ്ങളുണ്ടായി. മൗലവിക്ക് വധശിക്ഷ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഈസ്റ്റ് ഡൽഹി ഖാസിപൂരിൽ ഉള്ള പതിനൊന്നുകാരിയെയാണ് കിലോമീറ്ററുകൾ അകലെയുള്ള സാഹിബാബാധിലെ മദ്രസയിലെത്തിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹി പൊലീസിന്റെ സംഘം എത്തി രക്ഷപ്പെടുത്തുക ആയിരുന്നു. മറ്റ് പെൺകുട്ടികളോ സ്ത്രീകളോ മദ്രസ്സയിൽ ഉണ്ടായിരുന്നില്ല ഈ മാസം 21 മുതൽ കുട്ടിയെ കാണാനില്ലെന്ന് അച്ഛൻ പരാതി പറഞ്ഞിരുന്നു. പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ പ്രതിക്ക് നേരത്തെ പരിചയമുണ്ട്. പോക്‌സോ നിയമപ്രകാരം ആണ് പതിനേഴ് വയസ്സ് കാരനെ അറസ്‌ററ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മൗലവിക്കെതിരെ ആരോപണമെത്തിയത്. ഇതോടെ പരിവാറുകാർ തെരുവിലിറങ്ങുകയായിരുന്നു.

ജമ്മു കത്വയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വർഗ്ഗീയ പ്രചാരണം നടത്തിയ കോൺഗ്രസ്സും ഇടതുപക്ഷവും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്ന ചർച്ചയും ആർഎസ്എശ് കേന്ദ്രങ്ങൾ സജീവമാക്കുന്നു. മുസ്ലിമായതിനാലാണ് കത്വ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന വിഷപ്രചാരണം നടത്തിയ പ്രതിപക്ഷം മദ്രസ്സയിലെ പീഡനം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണഅ അവരുടെ ആക്ഷേപം. ഈ മാസം 21ന് കടയിൽ പോകുമ്പോഴാണ് പ്രതിയായ പതിനേഴുകാരൻ സാഹിബാബിലെ മദ്രസ്സയിലേക്ക് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം മൗലവിയും പതിനേഴുകാരനും മുറിയിൽ പൂട്ടിയിട്ടു. കരഞ്ഞ് ബഹളംവച്ചെങ്കിലും ആരും കേട്ടില്ല. മദ്രസ്സയിലെത്തിയ മറ്റ് ചിലരും മോശമായി പെരുമാറിയെന്നും മൊഴിയിലുണ്ട്.

മൗലവിയുടെ വിശ്രമ മുറിയിൽ തറയിൽ കിടക്കുന്ന നിലയിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. മദ്രസ്സ പ്രവർത്തിക്കുന്ന കെട്ടിടം സമീപത്തെ പള്ളിക്കമ്മറ്റിയുടേതാണ്. കഴിഞ്ഞ വർഷമാണ് ഗുലാം ഷാഹിദ് ഇവിടെയെത്തിയത്. മറ്റ് കുട്ടികളെ പീഡിപ്പിക്കുകയോ ഇത്തരത്തിൽ തട്ടിക്കൊണ്ടുവരികയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മദ്രസ്സ സന്ദർശിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. മകൾ ദുരന്തത്തിന്റെ ആഘാതത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിക്കുന്ന മാനസികാവസ്ഥയിലല്ല, അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ കൗൺസിലിങ്ങിന് ചിൽഡ്രൺസ്് ഹോമിലേക്കയച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി കുടുംബത്തെ സന്ദർശിച്ചു. മദ്രസ്സയിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. ്അറസ്റ്റിലായ പതിനേഴുകാരനെ ജുവൈനൽ ഹോമിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈം ബ്രഞ്ചിന് കൈമാറിയതായി പൊലീസ് ജോയിന്റ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. കൈവശം സൂക്ഷിച്ചിരുന്ന ഫോണിന്റെ സഹായത്താൽ ആണ് പെൺകുട്ടി രക്ഷപ്പെട്ടത്.