- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വൈസ് പ്രസിഡന്റിന്റെ പിൻസീറ്റ് ഡ്രൈവിങ് അവസാനിപ്പിക്ക്; പിന്നീട് രാജി വയ്ക്കുന്ന കാര്യം പരിഗണിക്കാം; സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്; തന്റെ കള്ളയൊപ്പിട്ട് ബില്ലുകൾ മാറിയെന്നും വൈസ് പ്രസിഡന്റ് സാമ്പത്തിക അഴിമതിക്കാരനെന്നും വനിതാ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ
പത്തനംതിട്ട: സിപിഎം നേതൃത്വത്തിന്റെ രാജി ആവശ്യം തള്ളി ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനിൽകുമാർ. ആദ്യം താൻ വൈസ് പ്രസിഡന്റിനെതിരേ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രാജി പിന്നീടാകാമെന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ തുറന്നടിച്ചു. അധികാരമേറ്റ നാൾ മുതൽ വൈസ് പ്രസിഡന്റിന്റെ പിൻസീറ്റ് ഡ്രൈവിങ് ആണ് നടക്കുന്നത്. പ്രസിഡന്റ് എന്ന നിലയിൽ തനിക്കുള്ള അധികാരങ്ങളും അവകാശങ്ങളും വൈസ് പ്രസിഡന്റ് എൻ രാജീവ് കവർന്നെടുക്കുകയാണ് ചെയ്തിരുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞ ടേമിൽ പ്രസിഡന്റായിരുന്നു എൻ രാജീവ്. ഇക്കാലയളവിലാണ് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് ഇരവിപേരൂരിന് ലഭിച്ചത്. വിപ്ലവകരമായ നേട്ടങ്ങളിലൂടെയായിരുന്നു അവാർഡിന് അർഹമായത്. സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട്, പിഎച്ച്സിക്കും പഞ്ചായത്ത് ഓഫീസിനും ഐഎസ്ഒ, പ്ലാസ്റ്റിക് റിസൈക്ലിങ് യൂണിറ്റ്, ആധുനിക അറവുശാല, കുടിവെള്ള പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് ടാറിങ് എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഇക
പത്തനംതിട്ട: സിപിഎം നേതൃത്വത്തിന്റെ രാജി ആവശ്യം തള്ളി ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനിൽകുമാർ. ആദ്യം താൻ വൈസ് പ്രസിഡന്റിനെതിരേ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രാജി പിന്നീടാകാമെന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ തുറന്നടിച്ചു. അധികാരമേറ്റ നാൾ മുതൽ വൈസ് പ്രസിഡന്റിന്റെ പിൻസീറ്റ് ഡ്രൈവിങ് ആണ് നടക്കുന്നത്. പ്രസിഡന്റ് എന്ന നിലയിൽ തനിക്കുള്ള അധികാരങ്ങളും അവകാശങ്ങളും വൈസ് പ്രസിഡന്റ് എൻ രാജീവ് കവർന്നെടുക്കുകയാണ് ചെയ്തിരുന്നതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ടേമിൽ പ്രസിഡന്റായിരുന്നു എൻ രാജീവ്. ഇക്കാലയളവിലാണ് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് ഇരവിപേരൂരിന് ലഭിച്ചത്. വിപ്ലവകരമായ നേട്ടങ്ങളിലൂടെയായിരുന്നു അവാർഡിന് അർഹമായത്. സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട്, പിഎച്ച്സിക്കും പഞ്ചായത്ത് ഓഫീസിനും ഐഎസ്ഒ, പ്ലാസ്റ്റിക് റിസൈക്ലിങ് യൂണിറ്റ്, ആധുനിക അറവുശാല, കുടിവെള്ള പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് ടാറിങ് എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഇക്കാലയളവിൽ ഉണ്ടായത്. ഇക്കുറി ഭരണം മാറിയപ്പോൾ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണമായി. കഴിഞ്ഞ ടേമിന്റെ തുടർ ഭരണം സാധ്യമാക്കുന്നതിനായി എൻ രാജീവിനെ വൈസ് പ്രസിഡന്റാക്കാനും സിപിഎം തീരുമാനിച്ചു.
സിപിഎം സംസ്ഥാന സമിതി അംഗം അനന്തഗോപന്റെ അടുത്ത ബന്ധുവാണ് രാജീവ്. എന്നാൽ, അധികാരമേറിയതിന് പിന്നാലെ പ്രസിഡന്റിന്റെ അധികാരങ്ങൾ രാജീവ് കവർന്നെടുത്തുവെന്നാണ് ഗീത അനിൽകുമാർ പറയുന്നത്. തന്നെ റബർ സ്റ്റാമ്പാക്കി മാറ്റി ഭരണം നടത്തി. ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ മേൽ തനിക്കൊരു നിയന്ത്രണവും സാധ്യമായില്ല. താൻ എന്തു പറഞ്ഞാലും വൈസ് പ്രസിഡന്റിനോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞിരുന്നത്. രാജീവിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ അഴിമതിയും അക്രമവും നടന്നുവെന്ന് ഗീത പറഞ്ഞു. അവാർഡ് കിട്ടാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുക മാത്രമാണ് രാജീവ് ചെയ്തത്. വൈഫൈയും ഐഎസ്ഓയും ഒന്നുമല്ല നാട്ടുകാരുടെ അടിസ്ഥാന ആവശ്യം. അവർക്ക് കുടിവെള്ളവും റോഡും വീടുമാണ് വേണ്ടത്. ഇതിന് പിന്നാലെ പോകാൻ രാജീവിന് സമയമില്ലായിരുന്നു. പേര് കിട്ടുന്ന കാര്യങ്ങൾ മാത്രം ചെയ്തു. അവാർഡും വാങ്ങി.
തന്നെ കാണിക്കാതെ തന്റെ കള്ളയൊപ്പിട്ട് പല ബില്ലുകളും മാറിയിട്ടുണ്ട്. അതൊക്കെ പിന്നീടാണ് അറിഞ്ഞത്. ഇരവിപേരൂർ റൈസ് എന്ന പദ്ധതി ആവിഷ്‌കരിച്ച് കുടുംബശ്രീ അംഗങ്ങളെ കടക്കെണിയിലാക്കി. ആറു ലക്ഷത്തിന്റെ അഴിമതിയാണ് ഇക്കാര്യത്തിൽ നടന്നത്. വള്ളംകുളത്ത് ആധുനിക അറവുശാല സ്ഥാപിച്ച കരാറുകാരന് ചില്ലിപ്പെസ കൊടുത്തിട്ടില്ല. അയാൾക്ക് ഒരു കോടിയുടെ നഷ്ടമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. താൻ എന്തെങ്കിലും നിർദ്ദേശം മുന്നോട്ടു വച്ചാൽ, ഞാനൊന്ന് പഠിക്കട്ടെ എന്നാകും വൈസ് പ്രസിഡന്റിന്റെ മറുപടി. പ്രളയദുരിതാശ്വാസം വിതരണം ചെയ്യുന്നതിൽ വൻ അഴിമതി വൈസ് പ്രസിഡന്റ് നടത്തി.
പ്രളയ ബാധിത മേഖലകളിലൊന്നും സാധനങ്ങൾ ലഭിച്ചില്ല. തന്റെ വാർഡിൽ 540 കുടുംബങ്ങൾ പ്രളയത്തിൽ അകപ്പെട്ടു. മൂന്നുറു കുടുംബങ്ങൾക്ക് മാത്രമാണ് ദുരിതാശ്വാസ കിറ്റ് ലഭിച്ചത്. താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പ്രളയത്തിൽ മുങ്ങി നിന്നു കൊണ്ട് തന്റെ വാർഡിൽ രക്ഷാപ്രവർത്തകർ തിരിഞ്ഞു നോക്കുന്നില്ല എന്നൊരു വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈസ് പ്രസിഡന്റിന് എതിരേ ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ചും പോസ്റ്റ് ഇട്ടിരുന്നു. ഇത് ബിജെപിക്കാർ ഷെയർ ചെയ്തു. അതിന്റെ പേരിലാണ് ഏരിയാ കമ്മിറ്റി ചേർന്ന് തന്നോട് രാജി ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
തന്നോട് രേഖാമൂലം രാജി ആവശ്യപ്പെട്ടിട്ടില്ല. ലോക്കൽ സെക്രട്ടറി രാജപ്പൻ ഫോണിൽ വിളിച്ചു പറയുകയായിരുന്നു. തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് ആവശ്യപ്പെട്ടത്. ലോക്കൽ കമ്മറ്റിയിലും പിന്നീട് താൻ അംഗമായ ബ്രാഞ്ച് കമ്മറ്റിയിലും ഇത് റിപ്പോർട്ട് ചെയ്തു. ബ്രാഞ്ച് കമ്മറ്റിയിൽ ഇതിനെ എതിർക്കുകയും ചെയ്തു. ഏരിയാ കമ്മറ്റിക്കും ലോക്കൽ കമ്മറ്റിക്കും താൻ വൈസ് പ്രസിഡന്റിനെതിരേ നിരവധി പരാതികൾ നൽകിയിരുന്നു. അന്നൊന്നും യാതൊരു നടപടിയും എടുത്തിട്ടില്ല. തനിക്കെതിരേയുള്ള പീഡനം സംബന്ധിച്ചായിരുന്നു പരാതി. പാർട്ടി തലത്തിൽ നടപടി വൈകിയതോടെ വനിതാ കമ്മിഷനിലും രാജീവിന് എതിരേ പരാതി കൊടുത്തിട്ടുണ്ട്. തനിക്കെതിരേ നടപടി എടുക്കാൻ വെമ്പുന്ന പാർട്ടി ആദ്യം രാജീവിനെ നിലയ്ക്ക് നിർത്തട്ടെ എന്നാണ് ഗീത പറയുന്നത്. തന്നെ പ്രസിഡന്റാക്കിയത് ജനങ്ങളാണ്. പ്രതിബദ്ധത അവരോട് മാത്രമാണ്. അതു കൊണ്ട് പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിയില്ലെന്നും അവർ പറഞ്ഞു.