കൊച്ചി: മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് (74) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പിന്നീട് നടക്കും. മാർത്തോമ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബറിലാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടത്.

മികച്ച വാഗ്മിയായ മാർ അത്താനാസിയോസ് തിരുവല്ല നെടുമ്പ്രം മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ പരേതരായ സിഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ്. 1969 ജൂൺ 14 ന് വൈദികനായി. മുംബൈ, ഡൽഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ വൈദിക സെമിനാരി ഗവേണിങ് ബോർഡ് ചെയർമാൻ, നാഷണൽ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മുബൈഡൽഹി, കോട്ടയംകൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോർഡ് ചെയർമാൻ, സൺഡേ സ്‌കൂൾ സമാജം പ്രസിഡന്റ്, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്, നാഷനൽ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.