- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ മെഡിക്കൽ കോളേജിലെ മുസ്ലിം വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ജെൻഡർ പൊളിറ്റിക്‌സിനെ കുറിച്ചു ക്ലാസ്! ലിംഗ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വേർതിരിച്ചിരുത്തി; നടുക്ക് തുണികെട്ടി മറ തീർത്തു; വിസ്ഡം നേതാവ് അബ്ദുള്ള ബേസിലിന്റെ 'ജെൻഡർ പൊളിറ്റിക്സ്' ക്ലാസ്സിന് സൈബറിടത്തിൽ പരിഹാസം
തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ മുസ്ലിം വിദ്യാർത്ഥികളുടെ യോഗം നടത്തിയത് സൈബറിടത്തിൽ പരിഹാസം. ജെൻഡർ പൊളിറ്റിക്‌സിനെ കുറിച്ചെടുത്ത ക്ലാസാണ് സൈബറിടത്തിൽ ട്രോളായി മാറിയത്. ഇതിന് കാരണം വിദ്യാർത്ഥികളെ ആൺകുട്ടികളും പെൺകുട്ടികളുമായി ലിംഗ അടിസ്ഥാനത്തിൽ തുണികൊണ്ട് മറകെട്ടിയിരുത്തിയതായിരുന്നു.
സംഭവത്തിൽ സൈബറിൽ അടക്കം പരിഹാസം കൊണ്ടു നിറയുകയുകയാണ്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഇത്തരമൊരു സംഭവത്തിന് ഇരുന്നു കൊടുത്തത് എന്നതും ശ്രദ്ധേയമായി. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തിൽ യോഗം നടത്തിയത്. ആൺകുട്ടികൾ പെൺകുട്ടികളെ കാണാത്ത വിധത്തിൽ നടുക്കായി മറകെട്ടിയായിരുന്നു യോഗം. അബ്ദുള്ള ബേസിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് പരിഹാസം വന്നു നിറഞ്ഞത്.
സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ പരിഹാസമാണ് ഈ സംഭവത്തിൽ ഉണ്ടായത്. ലിംഗ വിവേചനം നടത്തിയതിനെതിരേയും രൂക്ഷവിമർശനങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ജെൻഡർ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തിൽ സംവദിക്കാനാണ് യോഗം നടത്തിയതെന്ന് മത പ്രഭാഷകൻ കൂടിയായ അബ്ദുള്ള ബേസിൽ പറഞ്ഞു.
ആൺ-പെൺ വേർതിരിവുകളുടെ വിഷയത്തിൽ മതത്തിനും ലിബറൽ ആശയങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകൾ ഉൾക്കൊള്ളാൻ സാധിക്കാത്തവരോട് സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളുവെന്നും ബേസിൽ പറഞ്ഞു. അബ്ദുൾ ബേസിൽ മുൻപും പലവട്ടം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. യൂട്യൂബ് ചാനലിലുടെ അബദ്ധങ്ങൾ വിളിച്ചുപറഞ്ഞാണ് അബ്ദുൾ ബേസിൽ വിവാദത്തിൽ ചാടിയത്.
അബ്ദുള്ള ബേസിൽ പറഞ്ഞത്:
'തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായി അല്പനേരം സംവദിക്കാൻ സാധിച്ചു.. പ്രിയ സുഹൃത്ത് ടൗവമശഹ ഞമവെലലറ കൂടെയുണ്ടായിരുന്നു..
ജെൻഡർ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും കുറഞ്ഞ സമയത്തിൽ ഒതുങ്ങിയാണെങ്കിലും ചർച്ച ചെയ്യാനായി, അൽഹംദുലില്ലാഹ്..എഡിറ്റ് : നാസ്തിക ഗ്രൂപ്പുകളിൽ നിന്ന് ലിങ്ക് കിട്ടി മറ കണ്ട് കുരു പൊട്ടിക്കാൻ വന്നവരോട്, ഈ ക്ലാസിൽ പറയുന്നതൊക്കെ ഒന്ന് കേൾക്കണമായിരുന്നു, കുറച്ച് ചോദിക്കാനുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറയുന്നവരോട്, നിങ്ങളെ പോലുള്ളവരെ വിളിച്ചു കൊണ്ട് എല്ലാ ആഴ്ചയും ഞങ്ങൾ unmasking atheism ചാനലിൽ ലൈവ് ഓപ്പൺ ചർച്ചകൾ സംഘടിപ്പിക്കാറുണ്ട്..
വലിയ പുരോഗമന സിംഹങ്ങൾ പലരും ഒന്നിൽ കൂടുതൽ തവണ വന്നിട്ടില്ല, ഇനി വല്ലാതെ ആമ്പിയർ ഉണ്ടെന്ന് തോന്നുന്നെങ്കിൽ അടുത്ത ചർച്ചയിൽ വന്ന് ആശയപരമായി സംവദിക്കാൻ ധൈര്യം കാണിക്കുക..ആൺ പെൺ വേർതിരിവുകളുടെ വിഷയത്തിൽ മതത്തിനും ലിബറൽ ആശയങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകൾ ഉൾക്കൊള്ളാൻ സാധിക്കാത്തവരോട് സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളൂ.. സംഘാടകർ ചെലവ് വഹിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യം പരിഗണിച്ച് അവർ മറയോ എന്തുവേണമെങ്കിലും വെക്കും. അതിൽ അസൗകര്യമുണ്ടെങ്കിൽ പരിപാടിക്ക് വരേണ്ടതില്ല എന്നതല്ലാതെ കിടന്ന് കുരുപൊട്ടിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല!'
സംഭവത്തെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നിരുന്നു. എഴുത്താകരൻ പ്രമോദ് പുഴങ്കരയും വിമർശനവുമായി രംഗത്തുവന്നു. ജെൻഡർ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലായിരുന്നു ചർച്ച. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാർത്ഥികൾ, സാധാരണഗതിയിൽ ഒരു ബഹുസ്വര പൊതുസമൂഹത്തിൽ തുറന്ന് ഇടപഴകാൻ ശേഷിയുണ്ടാകേണ്ട ആ വിദ്യാർത്ഥികൾ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോൾ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കാണണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രമോദ് പുഴങ്കര വിമർശിക്കുന്നു.
പ്രമോദ് പുഴങ്കരയുടെ പോസ്റ്റിന്റെ പൂർണരൂപം:
'തൃശൂർ മെഡിക്കൽ കോളേജിൽ gender politics നെക്കുറിച്ചു ചർച്ചചെയ്യാനായി അൽഹംദുലില്ലാഹ് എന്ന് പ്രഭാഷകൻ പങ്കുവെക്കുന്ന ചിത്രമാണിത്. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാർത്ഥികൾ, സാധാരണഗതിയിൽ ഒരു ബഹുസ്വര പൊതുസമൂഹത്തിൽ തുറന്ന് ഇടപഴകാൻ ശേഷിയുണ്ടാകേണ്ട ആ വിദ്യാർത്ഥികൾ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോൾ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് കാണേണ്ടത്.
ആർത്തവസമയത്ത് കാലിന്നിടയിൽ കാന്തിക പ്രഭാവമുണ്ടെന്നൊക്കെ 'ശാസ്ത്രീയ വിശദീകരണം' നൽകിയ കുലസ്ത്രീ സ്ത്രീരോഗവിദഗ്ദ്ധയെ ഓർമ്മയില്ലേ. അമ്മാതിരി പഠിപ്പാണിതും.അങ്ങനെയിരിക്കുമ്പോൾ അതിലൊരു കുഴപ്പവും തോന്നാത്തവിധത്തിൽ മനുഷ്യരെ മാറ്റുകയാണ്. സങ്കുചിത സ്ത്രീവിരുദ്ധ മതബോധത്തെ നിരന്തരമായി എതിർക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതാണ് സത്യവും സമാധാനവുമെങ്കിൽ അത്ര സമാധാനം വേണ്ടെന്നേ പറയാനുള്ളു.'
മറുനാടന് ഡെസ്ക്