- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ; ഈ പദവി ലഭിക്കുന്ന ആദ്യത്തെ മലയാളിയായി ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന നേതാവ്; യുപിയിൽ നിന്നുള്ള ഖൈറുൽ ഹസൻ കമ്മിഷൻ അധ്യക്ഷൻ
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി ജോർജ് കുര്യനെ നിയമിച്ചു. കേരളത്തിൽ നിന്നുള്ള ബിജെപി. നേതാവായ ജോർജ് കുര്യനെ ന്യൂനപക്ഷ കമ്മിഷൻ അംഗമായി ജോർജ് കുര്യനെ ദിവസങ്ങൾക്കുമുമ്പ് നിയമിച്ചിരുന്നു. തിങ്കളാഴ്ച അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കമ്മിഷന്റെ വൈസ് ചെയർമാനായി നിയമിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തർപ്രദേശിൽനിന്നുള്ള ഖൈറുൽ ഹസനെ കമ്മിഷൻ അധ്യക്ഷനായും ജോർജ് കുര്യനെ കമ്മിഷൻ അംഗമായും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് നിയോഗിച്ചത്. ആദ്യമായാണ് കേരളത്തിൽനിന്ന് കമ്മിഷൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഒരാൾ നിയമിതനാകുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് നിയമനം നടത്തിയത്. സംസ്ഥാന ബിജെപി.യുടെ ഉപാധ്യക്ഷനായിരുന്നു ജോർജ് കുര്യൻ. ബിജെപി. ന്യൂനപക്ഷ മോർച്ചയുടെ മുൻ ദേശീയ സെക്രട്ടറിയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ആയ ഖയ്റുൽ ഹസൻ റിസ്വി. ഏഴംഗ കമ്മിഷനിൽ അഞ്ച് അംഗങ്ങളെ മെയ് 24-നാണ് കേന്ദ്ര സർക്കാർ നിയമിച്ചത്. കഴിഞ്ഞ നിയമസഭാ ത
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി ജോർജ് കുര്യനെ നിയമിച്ചു. കേരളത്തിൽ നിന്നുള്ള ബിജെപി. നേതാവായ ജോർജ് കുര്യനെ ന്യൂനപക്ഷ കമ്മിഷൻ അംഗമായി ജോർജ് കുര്യനെ ദിവസങ്ങൾക്കുമുമ്പ് നിയമിച്ചിരുന്നു.
തിങ്കളാഴ്ച അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കമ്മിഷന്റെ വൈസ് ചെയർമാനായി നിയമിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തർപ്രദേശിൽനിന്നുള്ള ഖൈറുൽ ഹസനെ കമ്മിഷൻ അധ്യക്ഷനായും ജോർജ് കുര്യനെ കമ്മിഷൻ അംഗമായും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് നിയോഗിച്ചത്.
ആദ്യമായാണ് കേരളത്തിൽനിന്ന് കമ്മിഷൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഒരാൾ നിയമിതനാകുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് നിയമനം നടത്തിയത്. സംസ്ഥാന ബിജെപി.യുടെ ഉപാധ്യക്ഷനായിരുന്നു ജോർജ് കുര്യൻ. ബിജെപി. ന്യൂനപക്ഷ മോർച്ചയുടെ മുൻ ദേശീയ സെക്രട്ടറിയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ആയ ഖയ്റുൽ ഹസൻ റിസ്വി. ഏഴംഗ കമ്മിഷനിൽ അഞ്ച് അംഗങ്ങളെ മെയ് 24-നാണ് കേന്ദ്ര സർക്കാർ നിയമിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. കോട്ടയം കാണക്കാരി പൊയ്ക്കാരൻകാലായിൽ കുടുംബാംഗമാണ്. ഭാര്യ: ഒ.ടി.അന്നമ്മ (ലഫ്. കേണൽ, കൊച്ചി നേവൽ ബേസ്). മക്കൾ: ആദർശ്, ആകാശ്.