- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യയുടെ ഇറാഖ് അംബാസഡറായി മലയാളിയായ ജോർജ് രാജുവിനെ നിയമിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ റീയൂണിയൻ ഐലൻഡിലെ കോൺസുൽ ജനറലായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ നിരവധി ദൗത്യങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. മലാവി, ക്യൂബ, ന്യൂയോർക്ക്, ഐവറി കോസ്റ്റ്, ബാങ്കോക്ക്, കസാക്കിസ്ഥാൻ, ലണ്ടൻ എ
ന്യൂഡൽഹി: ഇന്ത്യയുടെ ഇറാഖ് അംബാസഡറായി മലയാളിയായ ജോർജ് രാജുവിനെ നിയമിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ റീയൂണിയൻ ഐലൻഡിലെ കോൺസുൽ ജനറലായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ നിരവധി ദൗത്യങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
മലാവി, ക്യൂബ, ന്യൂയോർക്ക്, ഐവറി കോസ്റ്റ്, ബാങ്കോക്ക്, കസാക്കിസ്ഥാൻ, ലണ്ടൻ എന്നിവിടങ്ങളിൽ നയതന്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട്. ധനതത്വ ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം. ഭാര്യ സൂസൻ രാജു.
Next Story