- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കരുത്ത് തെളിക്കാൻ മലയാളിയും; ജോർജ് വർഗീസ് കലാ സാംസ്‌കാരിക രംഗത്തെ സജീവ പ്രവർത്തകൻ
മെൽബൺ : മലയാളികൾക്ക് മറ്റൊരു അഭിമാനമുയർത്താൻ മറ്റൊരു മലയാളി കൂടി രംഗത്തിറങ്ങുന്നു. നവംബറിൽ നടക്കാൻ പോകുന്ന വിക്ടോറിയ സ്റ്റേറ്റ് അസംബ്ലിയിലേക്ക് ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോർജ് വർഗീസ് ആണ് മലയാളികൾക്ക് അഭിമാനമാകുന്നത്. വിക്ടോറിയ സ്റ്റേറ്റിൽ ആദ്യമായാണ് ഒരു മലയാളി മത്സര രംഗത്ത് എത്തുന്നത്. ആദ്യമായി മത്സരി
മെൽബൺ : മലയാളികൾക്ക് മറ്റൊരു അഭിമാനമുയർത്താൻ മറ്റൊരു മലയാളി കൂടി രംഗത്തിറങ്ങുന്നു. നവംബറിൽ നടക്കാൻ പോകുന്ന വിക്ടോറിയ സ്റ്റേറ്റ് അസംബ്ലിയിലേക്ക് ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോർജ് വർഗീസ് ആണ് മലയാളികൾക്ക് അഭിമാനമാകുന്നത്.
വിക്ടോറിയ സ്റ്റേറ്റിൽ ആദ്യമായാണ് ഒരു മലയാളി മത്സര രംഗത്ത് എത്തുന്നത്. ആദ്യമായി മത്സരിക്കുന്ന മലയാളി എന്ന നിലയിലും ജോര്ജജ് വർഗീസ് ശ്രദ്ധ നേടുകയാണ്.ദുബായിലും ഷാർജായിലും കലാ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന വർഗീസ് വിക്ടോറിയ ലിബറൽ പാർട്ടിയിൽ കുറെ വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്.
പാർട്ടി സ്ഥാനാർത്ഥിയായി മിൽപാർക്ക് നിയോജക മണ്ഡലത്തിലാണ് ജോർജ് വർഗീസ് മത്സരിക്കുന്നത്. വർഗീസ് കഴിഞ്ഞ കാലഘട്ടങ്ങളിൽ ആർജ്ജിച്ച ബഹുമുഖമായ പ്രവർത്തന പരിചയം ദേശത്തിന്റെയും പാർട്ടിയുടെയും പുരോഗതിക്ക് സഹായമാകും എന്നാണ് ലിബറൽ പാർട്ടിയുടെ പ്രതീക്ഷ.