- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജെറീയാട്രിക്‌സ് ക്ലിനിക്ക് തുറന്നു
കൊച്ചി : കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജെറീയാട്രിക്‌സ് ക്ലിനിക്കിന്റേയും സുഖം പ്രമേഹരോഗ നിവാരണ ക്ലിനിക്കിന്റേയും മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടേയും ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവ്വഹിച്ചു. വാർദ്ധക്യസഹജ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്കും, പ്രമേഹ രോഗികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന
കൊച്ചി : കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജെറീയാട്രിക്‌സ് ക്ലിനിക്കിന്റേയും സുഖം പ്രമേഹരോഗ നിവാരണ ക്ലിനിക്കിന്റേയും മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടേയും ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവ്വഹിച്ചു.
വാർദ്ധക്യസഹജ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്കും, പ്രമേഹ രോഗികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന വിധമാണ് പുതിയ ക്ലിനിക്കുകൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ എം.ഐ ജുനൈദ് റഹ്മാൻ പറഞ്ഞു.
വീടുകളിലെ കിടപ്പുരോഗികൾക്ക് താങ്ങാവുന്ന വിലയ്ക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ പ്രസിഡന്റ് രത്‌നാകര ഷേണായി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജെറീയാട്രിക്‌സ് വിദഗ്ധ ഡോ. അമ്മു എസ്. ഭാസ്‌കർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.ടി.എൽ.പി.പ്രഭു, സെക്രട്ടറി എം വി രാധാക്യഷ്ണ കമ്മത്ത് എന്നിവർ പ്രസംഗിച്ചു..