- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ നാണ്യപ്പെരുപ്പം 0.2 ശതമാനമായി ചുരുങ്ങി; സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന
ബെർലിൻ: അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജർമനിയിലെ നാണ്യപ്പെരുപ്പം എത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിൽ തന്നെ നാണ്യപ്പെരുപ്പം 0.2 ശതമാനമായി ചുരുങ്ങിയെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 2014 മൊത്തം രാജ്യത്ത് അനുഭവപ്പെട്ട ശരാശരി 0.9 ശതമാനം നാണ്യപ്പെരുപ്പം എന്ന നിലയിൽ നിന്നാണ് ഡിസംബർ മാസം മാത്രം നാണ്യപ്പെരുപ്പം 0.2 ശത
ബെർലിൻ: അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജർമനിയിലെ നാണ്യപ്പെരുപ്പം എത്തിയതായി റിപ്പോർട്ട്. ഡിസംബർ മാസത്തിൽ തന്നെ നാണ്യപ്പെരുപ്പം 0.2 ശതമാനമായി ചുരുങ്ങിയെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 2014 മൊത്തം രാജ്യത്ത് അനുഭവപ്പെട്ട ശരാശരി 0.9 ശതമാനം നാണ്യപ്പെരുപ്പം എന്ന നിലയിൽ നിന്നാണ് ഡിസംബർ മാസം മാത്രം നാണ്യപ്പെരുപ്പം 0.2 ശതമാനം എന്ന നിലയിലേക്ക് എത്തിയതെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.
ഇതിനു മുമ്പ് 2009ലായിരുന്നു നാണ്യപ്പെരുപ്പം 0.2 ശതമാനം എന്ന നിലയിൽ ആയിരുന്നത്. ജർമനിയിലെ പ്രധാനപ്പെട്ട ആറു സംസ്ഥാനങ്ങളിലെ കൺസ്യൂമർ പ്രൈസ് ഡേറ്റാ അനുസരിച്ചാണ് നാണ്യപ്പെരുപ്പം കണക്കാക്കിയിരിക്കുന്നത്. യൂറോ സോണിലുള്ള രാജ്യങ്ങളുടെ ഡിസംബറിലുള്ള നാണ്യപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ജർമനിയിലെ നാണ്യപ്പെരുപ്പ നിരക്കും പ്രസിദ്ധപ്പെടുത്തിയത്. യൂറോ സോണിലുള്ള മിക്കരാജ്യങ്ങളും ഇനി നാണ്യച്ചുരുക്കത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നാണ് സൂചനകൾ.
നവംബറിൽ യൂറോ സോണിലെ 18 രാഷ്ട്രങ്ങളിലെ നാണ്യപ്പെരുപ്പം 0.3 ശതമാനമായി നിലകൊള്ളുകയാണ്. സ്‌പെയിൻ, ഇറ്റലി ഉൾപ്പെടെയുള്ള യൂറോസോണിലെ മിക്ക രാജ്യങ്ങളും നാണ്യച്ചുരുക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞു. യൂറോപ്യൻ യൂണിയൻ ബാങ്കിന്റെ കണക്കനുസരിച്ച് ഹാർമൊണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസസ് പ്രകാരം ജർനിയിലെ നാണ്യപ്പെരുപ്പം ഡിസംബറിൽ 0.1 ശതമാനമായിരുന്നുവെന്നാണ്.
അതേസമയം യൂറോസോണിലെ വാർഷിക നാണ്യപ്പെരുപ്പ നിരക്ക് രണ്ടു ശതമാനമോ അതിൽ താഴെയായോ ആയി നില നിർത്താനാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് നിശ്ചയിച്ചിരുന്നത്. നാണ്യപ്പെരുപ്പം ക്രമാതീതമായി താഴുമ്പോൾ അത് നാണ്യച്ചുരുക്കത്തിലേക്ക് നയിച്ചേക്കാമെന്ന ഭീതിയും ജർമനിയിലുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ച് നാണ്യപ്പെരുപ്പം കുറയുന്നത് സാധനങ്ങളുടെ വില കുറയ്ക്കുമെങ്കിലും വ്യവസായ മേഖലയ്ക്കും മറ്റും ഇതു ദോഷം ചെയ്യും. കമ്പനികൾ ലേ ഓഫ് നടത്താൻ നിർബന്ധിതരാകുകയും തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്‌തേക്കാം.
ഇത്തരം അവസ്ഥയിൽ നിന്ന് രാജ്യങ്ങളെ രക്ഷിക്കുന്നതിനായി യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിന്റെ പലിശ നിരക്ക് ഇനിയും താഴ്‌ത്തുമെന്നാണ് കരുതുന്നത്. നാണ്യച്ചുരുക്കം തടയാനും രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലേക്ക് പണമൊഴുക്കാനും പലിശ നിരക്ക് കുറയ്ക്കുന്നത് സഹായകമാകും.