- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥികൾക്ക് വാതിൽ തുറന്ന് കൊടുത്ത മെർകൽ പടിക്ക് പുറത്താവുമോ? ജർമനിയിൽ എമ്പാടും പ്രക്ഷോഭങ്ങൾ; ചാൻസലർക്കെതിരെ എങ്ങും പ്രതിഷേധം
അഭയാർത്ഥികളോട് തുറന്ന വാതിൽ നയം സ്വീകരിച്ച ജർമൻ ചാൻസലർക്ക് തന്റെ ഉദാരത മൂലം സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ സംജാതമായിരിക്കുന്നത്. മെർകൽ പടിക്ക് പുറത്താകാനുള്ള സാധ്യത വർധിച്ചുവെന്നാണ് ജർമനിയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർകൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും ഇന്നലെ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ആയിരക്കണക്കിന് പേർ ഇതിൽ അണിനിരക്കുകയും ചെയ്തിരുന്നു. ബെർലിനിൽ മാത്രം പ്രതിഷേപ്രകടനത്തിനായെത്തിയിരുന്നത് 5000ത്തോളം പേരായിരുന്നു. കഴിഞ്ഞ മാസം നടന്ന നാല് ഭീകരാക്രമണങ്ങൾക്ക് കാരണം മെർകൽ അഭയാർത്ഥികൾക്ക് നേരെ കൈക്കൊണ്ട തുറന്ന വാതിൽ നയമായിരുന്നുവെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. ഈ ആക്രമണങ്ങളിൽ 13 പേർ മരിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ നടത്തിയത് അഭയാർത്ഥി ചമഞ്ഞ് ജർമനിയിലെത്തിയവരാണെന്ന് തെളിഞ്ഞതോടെയാണ് മെർകലിനെതിരെ പുതിയ പ്രതിഷേധങ്ങൾ രൂക്ഷമായിരിക്കുന്നത്. മെർകലിന്റെ തുറന്ന വാതിൽ നയത്തിലൂടെ 2015ൽ 1.1 മില്യൺ അഭയാർത്ഥികളായിരുന്നു ജ
അഭയാർത്ഥികളോട് തുറന്ന വാതിൽ നയം സ്വീകരിച്ച ജർമൻ ചാൻസലർക്ക് തന്റെ ഉദാരത മൂലം സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ സംജാതമായിരിക്കുന്നത്. മെർകൽ പടിക്ക് പുറത്താകാനുള്ള സാധ്യത വർധിച്ചുവെന്നാണ് ജർമനിയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർകൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും ഇന്നലെ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ആയിരക്കണക്കിന് പേർ ഇതിൽ അണിനിരക്കുകയും ചെയ്തിരുന്നു. ബെർലിനിൽ മാത്രം പ്രതിഷേപ്രകടനത്തിനായെത്തിയിരുന്നത് 5000ത്തോളം പേരായിരുന്നു. കഴിഞ്ഞ മാസം നടന്ന നാല് ഭീകരാക്രമണങ്ങൾക്ക് കാരണം മെർകൽ അഭയാർത്ഥികൾക്ക് നേരെ കൈക്കൊണ്ട തുറന്ന വാതിൽ നയമായിരുന്നുവെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. ഈ ആക്രമണങ്ങളിൽ 13 പേർ മരിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ നടത്തിയത് അഭയാർത്ഥി ചമഞ്ഞ് ജർമനിയിലെത്തിയവരാണെന്ന് തെളിഞ്ഞതോടെയാണ് മെർകലിനെതിരെ പുതിയ പ്രതിഷേധങ്ങൾ രൂക്ഷമായിരിക്കുന്നത്. മെർകലിന്റെ തുറന്ന വാതിൽ നയത്തിലൂടെ 2015ൽ 1.1 മില്യൺ അഭയാർത്ഥികളായിരുന്നു ജർമനിയിൽ എത്തിയിരുന്നത്. എന്നാൽ കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും തന്റെ നയത്തെ ശക്തമായി ന്യായീകരിക്കുകയാണ് മെർകൽ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ മെർകലിനെ എല്ലാ കാര്യത്തിലും പിന്തുണച്ചിരുന്ന ബവേറിയയിലെ കോൺസർവേറ്റീവ് പ്രീമിയറായ ഹോസ്റ്റ് സീഹോഫർ മെർകലിന്റെ നയത്തെ വിമർശിത്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് അവർക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അവരുടെ നേതൃത്വത്തിനെതിരെ അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. മെർകലിന്റെ കോൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റ് പാർട്ടിയുടെ സഹോദര പാർട്ടിയുടെ നേതാവാണ് സീഹോഫർ. 1.1 മില്യൺ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന മെർകലിന്റെ നയത്തോട് യോജിക്കാൻ സാധിക്കില്ലെന്നാണ് സീഹോഫർ ഉറപ്പിച്ച് പറയുന്നത്.
മെർകലുമായി ഇക്കാര്യത്തിൽ ഒരു കലഹത്തിന് താനില്ലെന്നും എന്നാൽ യാഥാർത്ഥ്യത്തോട് മുഖം തിരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. കോടാലി കൊണ്ടുള്ള ആക്രമണം, വെടിവയ്പ്, കത്തി കൊണ്ടുള്ള ആക്രമണം, ആത്മഹത്യാ ബോംബിങ് തുടങ്ങിയ ഭീകരാക്രമണങ്ങൾ ജർമനിയെ കഴിഞ്ഞ ദിവസങ്ങളിൽ ഞെട്ടിച്ചിരുന്നു. ഇതിൽ 13 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ നാല് പേരിൽ മൂന്ന് പേരും ഇവിടെ അഭയാർത്ഥികളായി എത്തിയവരാണെന്ന് തെളിഞ്ഞിരിക്കുന്നത് ജനങ്ങളിൽ കടുത്ത പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്. മെർകൽ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കാംപയിൻ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
ജർമനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭയാർത്ഥി പ്രശ്നമാണെന്നാണ് അടുത്തിടെ നടന്ന ഒരു സർവേയിൽ പങ്കെടുത്ത 83 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. അഭയാർത്ഥികൾക്കും മെൽകലിനുമെതിരെ അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ വലതുപക്ഷ പാർട്ടികളാണ്. കടുത്ത ഇമിഗ്രേഷൻ നിയന്ത്രണം പ്രത്യേകിച്ചും ബവേറിയ പോലുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തെ നേരിടാൻ വലത് പക്ഷ വിരുദ്ധ ഗ്രൂപ്പുകളും രംഗത്തിറങ്ങിയതോടെ പലയിടത്തും സംഘർഷങ്ങൾ അരങ്ങേറിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ജർമൻ-ഇറാനിയൻ കൗമാരക്കാരൻ ഒരു ഡൗൺടൗൺ ഷോപ്പിങ് മാളിൽ നടത്തിയ വെടിവയ്പിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് ആക്രമി സ്വയം വെടിവച്ച് മരിച്ചിരുന്നു. ജൂലൈ 18ന് പാക്കിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ ഉള്ള ഒരു യുവാവ് ഒരു കോടാലി കൊണ്ട് റെയിൽ വേ യാത്രക്കാരെയും വഴി യാത്രക്കാരെയും ആക്രമിച്ചിരുന്നു. വ്യൂസ്ബർഗിൽ വച്ച് നടന്ന സംഭവത്തിൽ പൊലീസ് ആക്രമിയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ഞായറാഴ്ച ഒരു സിറിയൻ അഭയാർത്ഥി അൻസ്ബാകിലെ മ്യൂസിക് ഫെസ്റ്റിവൽ വേദിക്ക് പുറത്ത് സ്വയം പൊട്ടിത്തെറിച്ചിരുന്നു. 15 പേർക്കിതിൽ മുറിവേറ്റിരുന്നു. ഞായറാഴ്ച റ്യൂട്ലിൻഗെനിൽ ഒരു സിറിയൻ അഭയാർത്ഥി ഒരു പോളിഷ് വനിതയെ ഒരു കെബാബ് കത്തി കൊണ്ട് കൊന്നിരുന്നു.