- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിക്കിടക്കുന്ന അഭയാർഥിത്വ അപേക്ഷകളിൽ നടപടി സ്വീകരിക്കാൻ കഴിയാതെ ജർമനി; രാജ്യത്ത് നടപടി സ്വീകരിക്കാനുള്ളത് ലക്ഷക്കണക്കിന് അപേക്ഷകളിൽ
ബെർലിൻ: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ അഭയാർഥി പ്രവാഹം ജർമനിയെ അക്ഷരാർഥത്തിൽ വലയ്ക്കുകയാണിപ്പോൾ. യൂറോപ്പിൽ ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ച രാജ്യമായ ജർമനിക്ക് ഇപ്പോൾ അഭയാർഥിത്വ അപേക്ഷകളിൽ നടപടി പൂർണമായും കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണ് വന്നു ചേർന്നിരക്കുന്നത്. ഏഴു ലക്ഷത്തി
ബെർലിൻ: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ അഭയാർഥി പ്രവാഹം ജർമനിയെ അക്ഷരാർഥത്തിൽ വലയ്ക്കുകയാണിപ്പോൾ. യൂറോപ്പിൽ ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ച രാജ്യമായ ജർമനിക്ക് ഇപ്പോൾ അഭയാർഥിത്വ അപേക്ഷകളിൽ നടപടി പൂർണമായും കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണ് വന്നു ചേർന്നിരക്കുന്നത്. ഏഴു ലക്ഷത്തിലധികം അപേക്ഷകൾ കുന്നൂ കൂടിക്കിടക്കുകയാണിപ്പോൾ.
കഴിഞ്ഞ വർഷം അവസാനം ഉണ്ടായ വൻ അഭയാർഥിപ്രവാഹത്തിന് ഇപ്പോൾ നേരിയ തോതിൽ ശമനമായെങ്കിലും ഇവരുടെ അഭയാർഥിത്വ അപേക്ഷകളിൽ പൂർണമായും നടപടി സ്വീകരിക്കാൻ കഴിയാത്തതാണ് ജർമനിയെ ഇപ്പോൾ വലയ്ക്കുന്ന പ്രശ്‌നം. 2015-ൽ 670,000ത്തിനും 770,000ത്തിനും മധ്യേയാണ് അഭയാർഥികൾ രാജ്യത്ത് എത്തിയത്. ഇവരുടെ അഭയാർഥിത്വ അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കാൻ ജർമൻ റെഫ്യൂജി ഓഫീസിനും സാധിച്ചിട്ടില്ലെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് തലവൻ ഫ്രാങ്ക് ജർഗൻ വീസ് വ്യക്തമാക്കുന്നു.
രാജ്യത്ത് അഭയാർഥികളായി എത്തുന്നവർ അഭയാർഥിത്വ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരുടെ മുന്നിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. പിന്നീട് അവരെ വിവിധ സ്റ്റേറ്റുകളിലേക്ക് മാറ്റി താമസിപ്പിച്ച ശേഷമാണ് അവരിൽ നിന്ന് അഭയാർഥിത്വ അപേക്ഷകൾ സ്വീകരിക്കുന്നത്. അതേസമയം ജർമനിയിൽ എത്തിയ നാലു ലക്ഷത്തോളം അഭയാർഥികൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ജർഗൻ വീസ് വെളിപ്പെടുത്തുന്നു.
370,000 അഭയാർഥിത്വ അപേക്ഷകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്. ഇതിൽ തീർപ്പുകൽപ്പിക്കുന്ന തിരക്കിലാണ് അധികൃതർ. 2015 അവസാനത്തോടെ 1.1 മില്യൺ അഭയാർഥികളാണ് ജർമനിയിലെത്തിയത്. പിന്നീട് അഭയാർഥികളുടെ അനിയന്ത്രിതമായ ഒഴുക്ക് നിയന്ത്രിക്കാൻ ജർമനി ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു.