- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല പലിശ കിട്ടാൻ എസ്ബിറ്റിയിലോ പഞ്ചാബ് നാഷണൽ ബാങ്കിലോ നിക്ഷേപിക്കുക; ഇംഗ്ലീഷുകാർ ഇടിച്ചുനിൽക്കാൻ തുടങ്ങിയതോടെ ബ്രിട്ടനിലെ ഇന്ത്യൻ ബാങ്കുകൾക്ക് ചാകര
ബ്രിട്ടനിൽ ഇന്ത്യൻ ബാങ്കുകൾക്ക് ഇപ്പോൾ നല്ലകാലമാണ്. ബാർക്ലെയ്‌സ്, ഹാലിഫാക്‌സ്, നേഷൻവൈഡ് ബിൽഡിങ് സൊസൈറ്റി തുടങ്ങിയ വമ്പൻ ബ്രിട്ടീഷ് ബാങ്കുകളെക്കാൾ കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യൻ ബാങ്കുകളിലേക്ക് ഒഴുകിയെത്തുകയാണ്. നിക്ഷേപകർക്ക് കൂടുതൽ പലിശ ലഭിക്കുന്നത് ഇന്ത്യൻ ബാങ്കുകളാണെന്ന് ഇംഗ്ലീഷുകാരും തിരിച്ചറിഞ്ഞുതുടങ്ങി. ബ്രിട്ടനിലെ വലിയ
ബ്രിട്ടനിൽ ഇന്ത്യൻ ബാങ്കുകൾക്ക് ഇപ്പോൾ നല്ലകാലമാണ്. ബാർക്ലെയ്‌സ്, ഹാലിഫാക്‌സ്, നേഷൻവൈഡ് ബിൽഡിങ് സൊസൈറ്റി തുടങ്ങിയ വമ്പൻ ബ്രിട്ടീഷ് ബാങ്കുകളെക്കാൾ കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യൻ ബാങ്കുകളിലേക്ക് ഒഴുകിയെത്തുകയാണ്. നിക്ഷേപകർക്ക് കൂടുതൽ പലിശ ലഭിക്കുന്നത് ഇന്ത്യൻ ബാങ്കുകളാണെന്ന് ഇംഗ്ലീഷുകാരും തിരിച്ചറിഞ്ഞുതുടങ്ങി.
ബ്രിട്ടനിലെ വലിയ ബാങ്കുകൾക്ക് പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് നിക്ഷേപകർ മനസ്സിലാക്കിയതോടെ ചെറിയ ബാങ്കുകൾക്കെല്ലാം നല്ലകാലമാണ്. എസ്.ബി.ടിയുടെയും പഞ്ചാബ് നാഷണൽ ബാങ്കിന്റെയുമൊക്കെ ശാഖകളിൽ ഇംഗ്ലീഷുകാരടക്കമുള്ള നിക്ഷേപകർ തിരക്കിട്ടെത്തുന്നു. കേട്ടുകേൾവിയില്ലാത്ത ബാങ്കുകളിൽ നിക്ഷേപിക്കാൻ മുൻകാലങ്ങളിൽ നിക്ഷേപകർ മടിച്ചിരുന്നെങ്കിലും ഇപ്പോൾ അതില്ലാതായെന്ന് സമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
ലണ്ടൻ ഹൈ സ്ട്രീറ്റിൽ ബ്രാഞ്ചുകൾ ഉണ്ടായിരിക്കുകയെന്നതാണ് വിശ്വാസ്യതയുടെ ചിഹ്നമായി കരുതിയിരുന്നതെന്ന് സേവിങ്‌സ് ചാമ്പ്യൻ വെബ്‌സൈറ്റിന്റെ ഉടമ അന്ന ബൗസ് പറയുന്നു. എന്നാൽ, ഈ ബാങ്കുകളും ഫിനാൻഷ്യൽ സർവീസസ് കോമ്പൻസേഷൻ സ്‌കീമിൽ വലിയ ബാങ്കുകളുടെ അതേ നിരക്ക് നൽകുന്നുണ്ടെന്നതാണ് ഇപ്പോൾ നിക്ഷേപകരെ ആകർഷിക്കുന്നത്.
ചെറിയ ബാങ്കുകൾ വലിയ ബാങ്കുകൾക്കൊപ്പം മത്സരിക്കുന്നതിന് കൂടുതൽ പലിശനിരക്കുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയതും നിക്ഷേപകരെ ഇന്ത്യൻ ബാങ്കുകളിലേക്ക് ആകർഷിക്കാൻ കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനം എന്ന നിലയിലാണ് എസ്.ബി.ഐ ബ്രിട്ടീഷ് നിക്ഷേപർക്കിടയിൽ വിശ്വാസ്യത സ്വന്തമാക്കിയത്. ബാങ്കിലെ കൂടുതൽ ഓഹരികളും ഇന്ത്യൻ സർക്കാരിനാണെന്നതും വിശ്വാസ്യതയേറ്റുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് 2006 മുതൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് വർഷത്തെ ഫിക്‌സഡ് റേറ്റ് ബോണ്ടുകൾ ഉൾപ്പെടെ വിവിധ നിക്ഷേപ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നു. രണ്ടുമുതൽ 2.55 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐ.സിഐസി.ഐ, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളും ബ്രിട്ടനിൽ നേട്ടമുണ്ടാക്കുന്നു.