- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഹരിഹർ നഗറിലെ മായ സിനിമയിൽ 24 വർഷം തികച്ചു; നായിക വേഷത്തിൽ നിന്നും സഹനടിയായി മാറിയ ഗീതാ വിജയൻ സിനിമാ ജീവിതത്തെ കുറിച്ച് പറയുന്നു..
ഇൻഹരിഹർ നഗറിൽ നാൽവർ സംഘത്തിന്റെ മനം കവരുന്ന സുന്ദരി.. ഈ സുന്ദരിയുടെ ഒരു നോട്ടം കിട്ടാൻ പൂവാലസംഘം കാട്ടിക്കൂട്ടുന്ന വിക്രിയകൾ കണ്ട് മലയാളികൾ 24 വർഷമായി ചിരി തുടങ്ങിയിട്ട്. ഇപ്പോഴും ആ ചിരിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. സിനിമയുടെ അവസാനം വന്നിടത്തേക്ക് തിരിച്ചു പോകുകയാണ് മായ. ഈ മായയെ മലയാള സിനിമയും പിന്നീട് അധികം കണ്ടില്ല. ഇടയ്ക
ഇൻഹരിഹർ നഗറിൽ നാൽവർ സംഘത്തിന്റെ മനം കവരുന്ന സുന്ദരി.. ഈ സുന്ദരിയുടെ ഒരു നോട്ടം കിട്ടാൻ പൂവാലസംഘം കാട്ടിക്കൂട്ടുന്ന വിക്രിയകൾ കണ്ട് മലയാളികൾ 24 വർഷമായി ചിരി തുടങ്ങിയിട്ട്. ഇപ്പോഴും ആ ചിരിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. സിനിമയുടെ അവസാനം വന്നിടത്തേക്ക് തിരിച്ചു പോകുകയാണ് മായ. ഈ മായയെ മലയാള സിനിമയും പിന്നീട് അധികം കണ്ടില്ല. ഇടയ്ക്ക് സിനിമയിൽ പ്രത്യക്ഷപ്പെട്ടതാകട്ടെ സഹനടിയുടെ വേഷത്തിലും. സൂപ്പർഹിറ്റ് സിനിമയിലെ നായികയായി അഭിനയ ജീവതം തുടങ്ങിയ ഗീതാ വിജയൻ പിന്നീട് സഹനായിക വേഷങ്ങളിൽ ഒതുങ്ങുകയായിരുന്നു. എന്നാലും പരിഭവങ്ങളില്ലാതെ ഗീത സിനിമയിൽ തുടർന്നു. 24 വർഷമായി ഗീത സിനിമയുടെ ഭാഗമായിട്ട്. ഇപ്പോഴും സിനിമയിൽ സജീമായി തുടരുന്ന ഗീതയുടെ സിനിമാ ഓർമ്മകളിൽ നല്ലതെന്ന് പറയാനുള്ളത് ഇൻഹരിഹർ നഗറിനെ കുറിച്ചുള്ളതാണ്. കേരളാ കൗമുദിയുടെ മൂവീസ് മാഗസിന് നൽകിയ അഭിമുഖത്തിൽ ഗീത ഇൻഹരിഹർ നഗറിനെ കുരിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.
ഹരിഹർ നഗറിലെ നായികയായി സിദ്ധിക്കും ലാലും ആദ്യം നിശ്ചയിച്ചിരുന്നത് രേവതിയെയായിരുന്നു എന്നാണ് ഗീത പറയുന്നത്. എന്നാൽ ഒരു പുതുമുഖത്തിനെ കൊണ്ട് ചെയ്യിക്കുന്നതാവും കൂടുതൽ നല്ലതെന്ന രേവതിയുടെ അഭിപ്രായപ്രകാരം അവർ പുതുമുഖത്തെ തിരയുകയും അവസാനം രേവതി തന്നെ ഗീതയുടെ പേര് നിർദ്ദേശിക്കുകയുമായിരുന്നു. രേവതി ഗീതയുടെ വല്യമ്മയുടെ മകളായിരുന്നു.
അങ്ങനെയാണ് ഗീത ഇൻ ഹരിഹർ നഗറിലെ മായ ആകുന്നത്. സിദ്ദിക്ക് ലാലും ഫാസിൽ സാറുമാണ് എന്നോട് സംസാരിച്ചത്. അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉടക്ക് രൂപത്തിലായിരുന്നു എന്റെ മറുപടി. എന്നെ എടുക്കില്ല, അല്ലെങ്കിൽ എന്നെ എടുക്കാൻ പാടില്ല എന്നതായിരുന്നു എന്റെ ആറ്റിറ്യൂഡ്. എന്നാൽ ഇതാണ് കഥാപാത്രത്തിന് വേണ്ടതെന്ന നിഗമനത്തിൽ തന്നെയാണ് ഗീതയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.
സിനിമയിൽ ചിരിപ്പിക്കുന്ന നാൽവർ സംഘത്തെ പോലെ തന്നെയായിരുന്നു ഷൂട്ടിങ് സൈറ്റിലെന്നും ഗീതാ വിജയൻ ഓർക്കുന്നു. മുകേഷിനും, ജഗദീഷിനും സിദ്ദിഖിനും അശോകനുമെല്ലാം തന്നെ എങ്ങനെയെങ്കിലും കരയിപ്പിക്കണമെന്ന ചിന്തായായിരുന്നു. നാലുപേരിൽ അശോകൻ മാത്രമായിരുന്നു അവിവാഹിതൻ. മുകേഷോ, ജഗദീഷോ സിദ്ദിഖോ ചിലപ്പോൾ മൂന്ന് പേരും കൂടിയോ എന്റെയടുത്ത് വന്നു പറയും - അശോകൻ നല്ല പയ്യനാട്ടോ.'ഹരിഹർ നഗറിന്റെ സൈറ്റിൽ ഞാനാദ്യം കണ്ടുമുട്ടുന്നയാൾ അശോകനാണ്, അശോകൻ ഈസ് എ ജെന്റിൽമാൻ'.
ഇൻഹരിഹർ നഗർ ഇന്ന് കാണുമ്പോൾ കുറച്ചുകൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് തോന്നമെന്നാണ് ഗീത പറയുന്നത്. സുകുമാരിയമ്മയാണ് എല്ലാക്കാര്യത്തിലും എന്റെ റോൾമോഡൽ. ഞങ്ങൾ തമ്മിൽ അത്രയ്ക്ക് അടുപ്പം ഉണ്ടായിരുന്നു. സുകുമാരിയമ്മയുടെ അഭിനയത്തിലെ വെഴ്‌സറ്റാലിറ്റി സെറ്റിലുള്ള അവരുടെ പെരുമാറ്റം ഒക്കെ എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. തുടക്കകാലത്ത് സിനിമയുടെ മൂല്യമെന്താണെന്നോ എനിക്കറിയില്ലായിരുന്നു. ഇന്നിപ്പോ ഒറ്റസീനായാലും മുഴുനീള വേഷമായാലും ഒരേ ആവേശത്തോടെയാണ് ഞാൻ ചെയ്യുക. ആദ്യ സിനിമ അതിഗംഭീര വിജയമായി. എനിക്കും അംഗീകാരം കിട്ടിയെന്നതിനപ്പുറം വലിയൊരു ആർട്ടിസ്റ്റായിയെന്ന തോന്നൽ ഇന്നും എനിക്കില്ലെന്നും ഗീതാ വിജയൻ പറയുന്നു.