- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞായറാഴ്ചകളിൽ കോട്ടയത്തെ അച്ചായന്മാർ കൂട്ടത്തോടെ വീട്ടിലേക്ക് മടങ്ങുന്നത് എന്തുകൊണ്ട് ? ഉഴവൂരിൽ വീണ്ടും ഘർവാപ്പസി; ഹിന്ദു മതത്തിലേക്ക് മടങ്ങുന്നത് 12 കുടുംബങ്ങളിൽ നിന്ന് 35 പേർ; എല്ലാ സഹായവും ഒരുക്കി പരിവാറിനൊപ്പം എസ്എൻഡിപി ശാഖയും
ഞായറാഴ്ചകളിൽ കോട്ടയത്തെ അച്ചായന്മാർ കൂട്ടത്തോടെ വീട്ടിലേക്ക് മടങ്ങുന്നത് എന്തുകൊണ്ട് ? ഉഴവൂരിൽ വീണ്ടും ഘർവാപ്പസി; ഹിന്ദു മതത്തിലേക്ക് മടങ്ങുന്നത് 12 കുടുംബങ്ങളിൽ നിന്ന് 35 പേർ; എല്ലാ സഹായവും ഒരുക്കി പരിവാറിനൊപ്പം എസ്എൻഡിപി ശാഖയും കോട്ടയം: ഞായറാഴ്ച ദിവസം ക്രിസ്ത്യാനികളുടെ പുണ്യദിവസമാണ്. എല്ലാ ക്രിസ്ത്യാനികളും ഞായറാഴ്ച പള്ളിയിൽ
ഞായറാഴ്ചകളിൽ കോട്ടയത്തെ അച്ചായന്മാർ കൂട്ടത്തോടെ വീട്ടിലേക്ക് മടങ്ങുന്നത് എന്തുകൊണ്ട് ? ഉഴവൂരിൽ വീണ്ടും ഘർവാപ്പസി; ഹിന്ദു മതത്തിലേക്ക് മടങ്ങുന്നത് 12 കുടുംബങ്ങളിൽ നിന്ന് 35 പേർ; എല്ലാ സഹായവും ഒരുക്കി പരിവാറിനൊപ്പം എസ്എൻഡിപി ശാഖയും
കോട്ടയം: ഞായറാഴ്ച ദിവസം ക്രിസ്ത്യാനികളുടെ പുണ്യദിവസമാണ്. എല്ലാ ക്രിസ്ത്യാനികളും ഞായറാഴ്ച പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കെടുക്കണം. അല്ലാത്തവർക്ക് വിവാഹം മുതൽ മരണം വരെയുള്ള സമയങ്ങളിൽ പല തലവേദനകൾ താണ്ടേണ്ടി വരും. അതേ ഞായറാഴ്ച തന്നെ കോട്ടയത്തെ അച്ചായന്മാർ ഹിന്ദു മതത്തിലേക്ക് മാറുന്നതിനും ഇപ്പോൾ കാരണമായിരിക്കുകയാണ്.
മിക്ക ഞായറാഴ്ചകളും കോട്ടയത്ത് എവിടെയെങ്കിലും ഘർവാപ്പസി ചടങ്ങ് കാണും. ഏറ്റവും ഒടുവിൽ കോട്ടയം ഉഴവൂരിലെ അരീക്കര ശ്രീ നാരായണ ക്ഷേത്രത്തിലാണ് ഘർവാപ്പസി നടന്നത്. 12 ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്ന് 35 പേർ മതം മാറി. ബിജെപി സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ചാണ് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ മതപരിവർത്തനം നടക്കുന്നത്. ഉഴവൂരിൽ പിന്തുണയുമായി എസ്എൻഡിപി യൂണിയന്റെ ശാഖയും ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത.
ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി ഭാർഗവറാം അംഗമായ ചേങ്കോട്ടുകോണത്തെ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മേൽനോട്ടത്തിലാണ് കോട്ടയത്തെ പരിവർത്തന ചടങ്ങുകൾ നടന്നത്. ഉഴവൂർ അരീക്കര 157-ാം നമ്പർ എസ്എൻഡിപി ശാഖായാണ് എല്ലാ പിന്തുണയുമായി ഉണ്ടായിരുന്നത്. കടനാട്, മേലുകാവ്, ഉഴവൂർ, രാമപുരം മേഖലയിൽ നിന്നുള്ളവരാണ് ഹിന്ദു മതം സ്വീകരിച്ചത്. മുമ്പ് ഹിന്ദുമതത്തിൽ നിന്ന് മതം മാറിയവരാണ് ഇവർ. ഈ മേഖലയിൽ ഇനിയും പരിവർത്തന ചടങ്ങുകൾ നടത്തുമെന്ന് സംഘപരിവാർ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ കോട്ടയത്ത് ഇത്തരം ചടങ്ങുകൾ പതിവാവുകയാണ്. ആരെതിർത്താലും ഘർവാപ്പിസി തുടരുമെന്ന് തന്നെയാണ് വിശ്വഹിന്ദു പരിഷത്തിന്റേയും ഹിന്ദു ഐക്യവേദിയുടേയും നിലപാട്.
കേരളത്തിൽ ഘർവാപ്പിസി വ്യാപകമാക്കരുതെന്ന് പരിവാർ സംഘടനകളോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ് നടപടികളെന്നാണ് വിർശനം. അതിനാൽ ന്യൂനപക്ഷങ്ങളെ വെറുപ്പിക്കുന്ന മതപരിവർത്തനം നിറുത്തണമെന്ന് ബിജെപി സംസ്ഥാന ഘടകം ആർഎസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തിൽ ഘർവാപ്പസി നിറുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അത്. എന്നാൽ കേരളത്തിലെ സാഹചര്യം വേറെയാണെന്നും പരമാവധി പേരെ ഹിന്ദുവാക്കുമെന്ന നിലപാടിലാണ് ഹിന്ദു ഐക്യവേദി. ഇതിന് ശ്രീരാമകൃഷ്ണആശ്രമത്തെ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഫലത്തിൽ ആർഎസ്എസിന്റെ നേരിട്ടുള്ള ഇടപെടൽ ഘർവാപ്പസിയിൽ ഇല്ലാതെയുമായി. എന്നാൽ പരിവാർ പ്രസ്ഥാനങ്ങളുടെ മൗന സമ്മതത്തോടെ നടക്കുകയും ചെയ്യുന്നു.
ഈ വിവാദങ്ങൾക്കിടെയാണ് ഘർവാപ്പസിക്ക് പിന്തുണയുമായി ഉഴവൂരിലെ എസ് എൻ ഡി പി ശാഖാ നേതൃത്വവുമെത്തിയത്. ഘർവാപ്പസിയിൽ തെറ്റില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ ഉഴവൂരിലെ എസ്എൻഡിപി നേതാക്കൾക്ക് ഘർവാപ്പസിയിൽ സജീവമാകാനും കഴിഞ്ഞു. കൂടുതൽ ഹൈന്ദവ സംഘടനകളെ പങ്കാളിയാക്കി ഘർവാപ്പസി സംഘടിപ്പിക്കാനുള്ള പരിവാർ സംഘടനകളുടെ നീക്കമാണ് ഇവിടെ ഫലം കാണുന്നത്. ഈ മാതൃക കോട്ടയത്ത് ഉടനീളം വ്യാപിപ്പിക്കും. ഇതിനെ ബിജെപി സംസ്ഥാന ഘടകത്തിനും ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ് ഹിന്ദു ഐക്യവേദി നേതാക്കളുടെ പ്രതികരണം.