- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർച്ചയെക്കുറിച്ച് വീമ്പിളക്കുമ്പോഴും നമ്മൾ ഈ കണക്ക് മറക്കരുത്; പട്ടിണിക്കാരുടെ എണ്ണത്തിൽ 118 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 97 മാത്രം; ബംഗ്ലാദേശും നേപ്പാളും നമ്മളെക്കാൾ പട്ടിണി കുറഞ്ഞ രാജ്യങ്ങൾ
നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമ പ്രവർത്തികൾ ഇന്ത്യയെ തിളങ്ങുന്ന ഇന്ത്യയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വാദിക്കുന്നവരേറെയാണ്. പക്ഷേ, കാലങ്ങളായി ഇന്ത്യയുടെ ശാപമായ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ ഒരു പദ്ധതികൾക്കും സാധിക്കുന്നില്ലെന്ന് മാത്രം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കണക്കനുസരിച്ചുള്ള ആഗോള ഹംഗർ ഇൻഡെക്‌സിൽ 18 രാജ്യങ്ങളിൽ 97-ാം സ്ഥാനത്തുണ്ട് ഇന്ത്യ. ഇന്ത്യയെക്കാൾ പട്ടിണിയുള്ള രാജ്യങ്ങൾ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളായ നൈജറും ചാഡും എത്യോപ്യയും സിയറ ലിയോണുമൊക്കെയാണ്. അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലും ഇന്ത്യയെക്കാൾ മോശമാണ് സ്ഥിതിഗതികൾ. എന്നാൽ, മറ്റ് അയൽരാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളും ചൈനയുമൊക്കെ ഇന്ത്യക്കാൾ മെച്ചമാണ്. ചില ഘടകങ്ങളെ ആസ്പദമാക്കിയാണ് ഈ റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ് നേരിടുന്ന ജനത, അഞ്ചുവയസ്സിനുതാഴെയുള്ള അനാരോഗ്യമുള്ള കുട്ടികൾ, ശിശു മരണനിരക്ക് എന്നിവയാണ് പരിശോധിച്ചത്. 131 രാജ്യങ്ങളെ പഠിക്കാൻ ശ്രമിച്ചെങ്കിലും 118 രാജ്യങ്ങളിലെ കണക്ക് മാ
നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമ പ്രവർത്തികൾ ഇന്ത്യയെ തിളങ്ങുന്ന ഇന്ത്യയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വാദിക്കുന്നവരേറെയാണ്. പക്ഷേ, കാലങ്ങളായി ഇന്ത്യയുടെ ശാപമായ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ ഒരു പദ്ധതികൾക്കും സാധിക്കുന്നില്ലെന്ന് മാത്രം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കണക്കനുസരിച്ചുള്ള ആഗോള ഹംഗർ ഇൻഡെക്‌സിൽ 18 രാജ്യങ്ങളിൽ 97-ാം സ്ഥാനത്തുണ്ട് ഇന്ത്യ.
ഇന്ത്യയെക്കാൾ പട്ടിണിയുള്ള രാജ്യങ്ങൾ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളായ നൈജറും ചാഡും എത്യോപ്യയും സിയറ ലിയോണുമൊക്കെയാണ്. അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലും ഇന്ത്യയെക്കാൾ മോശമാണ് സ്ഥിതിഗതികൾ. എന്നാൽ, മറ്റ് അയൽരാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളും ചൈനയുമൊക്കെ ഇന്ത്യക്കാൾ മെച്ചമാണ്.
ചില ഘടകങ്ങളെ ആസ്പദമാക്കിയാണ് ഈ റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ് നേരിടുന്ന ജനത, അഞ്ചുവയസ്സിനുതാഴെയുള്ള അനാരോഗ്യമുള്ള കുട്ടികൾ, ശിശു മരണനിരക്ക് എന്നിവയാണ് പരിശോധിച്ചത്. 131 രാജ്യങ്ങളെ പഠിക്കാൻ ശ്രമിച്ചെങ്കിലും 118 രാജ്യങ്ങളിലെ കണക്ക് മാത്രമാണ് ലഭ്യമായത്.
അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ കേന്ദ്രമാണ് ഇൻഡെക്‌സിനാവശ്യമായ കണക്കുകൾ സമാഹരിച്ചത്. ഇന്ത്യയിൽ ജനസംഖ്യയുടെ 15 ശതമാനത്തോളം ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉയരത്തിന് അനുസരിച്് തൂക്കമില്ലാത്ത കുട്ടികൾ 15 ശതമാനം വരും. ഉയരമില്ലാത്തവർ 39 ശതമാനവും. സന്തുലിതമായ ആഹാരത്തിന്റെ അപര്യാപ്തതയാണ് ഈ അനാരോഗ്യത്തിന് കാരണമായി പറയുന്നത്. 4.8 ശതമാനമാണ് ഇന്ത്യയിലെ ശിശു മരണ നിരക്ക്.
കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ലോകത്തെ രണ്ട് വമ്പൻ പദ്ധതികൾ ഇന്ത്യയിലുണ്ട്. ഐസിഡിഎസും ഉച്ചഭക്ഷണ പരിപാടിയും. എന്നാൽ, 2000-ൽ 17 ശതമാനമായിരുന്ന അനാരോഗ്യത്തെ 15 ശതമാനം മാത്രമാക്കി കുറയ്ക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ. 2000-ൽ 83-ാം സ്ഥാനത്തും 2008-ൽ 102-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ.