- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ്: സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ മെഡൽ മേഖലയിൽ; സൗരവ് ഘോഷാലും മെഡലുറപ്പിച്ചു
ഇഞ്ചിയോൺ: ഇന്ത്യൻ താരങ്ങളായ സൗരവ് ഘോഷാലും ദീപിക പള്ളിക്കലും ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ചു. സ്‌ക്വാഷിൽ സെമി ഫൈനലിൽ എത്തിയതോടെയാണിത്. പുരുഷ വിഭാഗത്തിൽ പാക്കിസ്ഥാന്റെ നസീർ ഇക്‌ബാലിനെ 11-6, 9-11, 11-2, 11-9 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സൗരവ് സെമിയിൽ എത്തിയത്. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ ജോഷ്ന ചിന്നപ്പയെ തോൽപ്പിച്ചാണ് ദീപിക സെ
ഇഞ്ചിയോൺ: ഇന്ത്യൻ താരങ്ങളായ സൗരവ് ഘോഷാലും ദീപിക പള്ളിക്കലും ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ചു. സ്‌ക്വാഷിൽ സെമി ഫൈനലിൽ എത്തിയതോടെയാണിത്. പുരുഷ വിഭാഗത്തിൽ പാക്കിസ്ഥാന്റെ നസീർ ഇക്‌ബാലിനെ 11-6, 9-11, 11-2, 11-9 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സൗരവ് സെമിയിൽ എത്തിയത്. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ ജോഷ്ന ചിന്നപ്പയെ തോൽപ്പിച്ചാണ് ദീപിക സെമിയിൽ എത്തിയത്. സ്കോർ: 7-11, 11-9, 11-8, 15-17, 11-9.
സ്‌ക്വാഷിൽ സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ ലഭിക്കും. സ്‌ക്വാഷിൽ ഒന്നാം സീഡായ സൗരവ് ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയാണ്. സ്ക്വാഷിൽ ഇന്ത്യ ആദ്യമായാണ് മെഡൽ മേഖലയിൽ പ്രവേശിക്കുന്നത്.
ടെന്നീസ് പുരുഷവിഭാഗം ടീമിനത്തിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. നേപ്പാളിനെ 3-0ന് തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. യുകി ഭാംബ്രി 6-0, 6-0ന് ജീതേന്ദ്ര പരിയാറിനെയും സനം സിങ് 6-0, 6-1ന് അഭിഷേക് ബസ്റ്റോളയെയും തോൽപ്പിച്ചു. ഡബിൾസിൽ ദിവിജ് ശരൺ-സാകേത് മൈനേനി സഖ്യം 6-0, 6-0ന് നേപ്പാളിന്റെ സന്തോഷ് ഖത്രി- സോനം ദവ സഖ്യത്തെയും തോൽപ്പിച്ചു. ക്വാർട്ടറിൽ ഒന്നാം സീഡായ കസാഖിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യൻ തുഴച്ചിൽ താരങ്ങൾ റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കാൻ അർഹത നേടി. സവർണ് സിങ് വിർക് സിംഗിൾ സ്‌കൾസിലും ലൈറ്റ്‌വെയ്റ്റ് ക്വാഡ്രപ്പിൾ സ്‌കൾസ് ടീമിനത്തിൽ രാകേഷ് രാലിയ, വിക്രം സിങ്, ലക്ഷ്മി നരേയ്ൻ സോനു, ശോകേന്ദർ തോമർ എന്നിവരുമാണ് റെപ്പഷാഗെ റൗണ്ടിലെത്തിയത്. ഇതിൽ വിജയിച്ചാൽ ഇവർക്ക് വെങ്കല മെഡൽ ലഭിക്കും. ചൊവ്വാഴ്ചയാണ് രണ്ട് വിഭാഗത്തിലും മത്സരം.
പുരുഷ വിഭാഗം ഹോക്കിയിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയം. ശ്രീലങ്കയെ എതിരില്ലാത്ത എട്ട് ഗോളിനാണ് ഇന്ത്യ തോൽപിച്ചത്. രുപീന്ദർ പാൽ സിങ് ഹാട്രിക് നേടി. രമൺ ദീപ് സിങ് രണ്ടുഗോളും നിക്കിൻ തിമ്മയ്യ, ചിങ്‌ലിൻസന സിങ്, വി ആർ രഘുനാഥ് എന്നിവർ ഓരോഗോളും നേടി. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ഒമാനുമായാണ്.
അതേസമയം, ബാസ്‌കറ്റ് ബോൾ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ സൗദി അറേബ്യ പരാജയപ്പെടുത്തി. സ്‌കോർ: 73-67. വനിത ഫുട്‌ബോളിലും ഇന്ത്യ കനത്ത തോൽവി ഏറ്റുവാങ്ങി. തായ്‌ലൻഡാണ് എതിരില്ലാത്ത പത്തുഗോളിന് ഇന്ത്യയെ തോൽപിച്ചത്.