- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ കയ്യേറ്റക്കേസുകൾ പൊടിതട്ടിയെടുക്കുമ്പോൾ ക്രൈംബ്രാഞ്ചിലടക്കം ഇടപെട്ട് മരവിപ്പിക്കുന്നത് 'നൂറാൻ' എന്ന സാദാ പൊലീസുകാരൻ; കേരളത്തിൽ സച്ചിൻ തെൻഡുക്കറുടെ സുരക്ഷാ വിഭാഗത്തിലെ സ്ഥിരം സാന്നിധ്യമായ നൂറാൻ ഭൂമാഫിയയുടെയും ഭരണക്കാരുടെയും ഇടയിലെ മുഖ്യകണ്ണി
ഇടുക്കി: മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന മതസംഘടനയുടെ മറവിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചത് താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശരിയെന്ന് പൊലിസ് വകുപ്പ്. പക്ഷേ കുരിശ് പൊളിച്ചത് മുഖ്യമന്ത്രി അറിയാതെ പോയതിനു കാരണം അദ്ദേഹം തന്നെ ഭരിക്കുന്ന പൊലിസ് വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവമെന്നും വ്യക്തമായി. ഇതിനിടെ ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ ആയിരത്തിലധികം ഏക്കർ അടക്കം വമ്പൻ ഭൂമി കയ്യേറ്റങ്ങളുടെ മേലുള്ള നടപടികൾക്ക് തടയിട്ടു മുമ്പോട്ടു കൊണ്ടുപോകുന്നത് മൂന്നാറിൽ മുമ്പുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഇടപെടലാണന്നും വെളിവായി. കുരിശ് പൊളിച്ചത് മുഖ്യമന്ത്രി അറിയാഞ്ഞതിനു കാരണം ഇത്തരം സംഭവവികാസങ്ങൾ അന്വേഷിച്ച് അറിയിക്കാൻ നിയോഗിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർ മൂന്നാറിലെത്തി കയ്യേറ്റ മാഫിയയുടെ ആതിഥ്യം സ്വീകരിച്ചു മദ്യപിച്ച് സ്വന്തം കൃത്യനിർവഹണം മറന്നു പോയതാണ്. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്‌തേക്കുമെന്നു വാർത്ത
ഇടുക്കി: മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന മതസംഘടനയുടെ മറവിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചത് താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശരിയെന്ന് പൊലിസ് വകുപ്പ്. പക്ഷേ കുരിശ് പൊളിച്ചത് മുഖ്യമന്ത്രി അറിയാതെ പോയതിനു കാരണം അദ്ദേഹം തന്നെ ഭരിക്കുന്ന പൊലിസ് വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവമെന്നും വ്യക്തമായി. ഇതിനിടെ ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ ആയിരത്തിലധികം ഏക്കർ അടക്കം വമ്പൻ ഭൂമി കയ്യേറ്റങ്ങളുടെ മേലുള്ള നടപടികൾക്ക് തടയിട്ടു മുമ്പോട്ടു കൊണ്ടുപോകുന്നത് മൂന്നാറിൽ മുമ്പുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഇടപെടലാണന്നും വെളിവായി.
കുരിശ് പൊളിച്ചത് മുഖ്യമന്ത്രി അറിയാഞ്ഞതിനു കാരണം ഇത്തരം സംഭവവികാസങ്ങൾ അന്വേഷിച്ച് അറിയിക്കാൻ നിയോഗിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർ മൂന്നാറിലെത്തി കയ്യേറ്റ മാഫിയയുടെ ആതിഥ്യം സ്വീകരിച്ചു മദ്യപിച്ച് സ്വന്തം കൃത്യനിർവഹണം മറന്നു പോയതാണ്. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്‌തേക്കുമെന്നു വാർത്ത പ്രചരിച്ചതോടെ മുഖ്യമന്ത്രി വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാൻ സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചി(എസ്.എസ്.ബി)ന് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് നേരിട്ടു വിവരങ്ങൾ കൈമാറുന്ന വിഭാഗമാണ് എസ്. എസ്. ബി. കുരിശ് നീക്കിയതിന് തലേന്നാണ് രണ്ട് എസ്. ഐമാരെയും ഒരു സിവിൽ പൊലിസ് ഓഫീസറെയും പ്രത്യേകമായി നിയോഗിച്ചത്.
മൂന്നാറിലെത്തിയ എസ്. എസ്. ബി സംഘം വൻ കയ്യേറ്റ മാഫിയയായ വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ചതാണ് വിവാദമാകുന്നത്. എസ്. ഐമാർ മാത്രമാണ് മദ്യപിച്ചത്. മദ്യലഹരിയിലായ ഇവർ പിറ്റേന്ന് ഉച്ചയായിട്ടും സ്ഥലത്തെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കുരിശ് വിവാദം ശക്തമായതോടെ മൂന്നാറിലേക്ക് എസ്. എസ്. ബിയുടെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥർ മൂന്നാറിലെത്തിയിട്ടും തലേന്നത്തെ കെട്ടുവിടാതിരുന്നതിനാൽ എസ്. ഐമാർ ഇവരുടെ മുമ്പിൽപെടാതെ മാറിനിന്നു. ഇവരുടെ കൃത്യനിർവഹണത്തിലെ വീഴ്‌ച്ച പൊലിസിനുള്ളിൽ ചർച്ചയായി. കൂടുതൽ അന്വേഷണം നടക്കുകയാണെങ്കിലും സർക്കാരും ആഭ്യന്തര വകുപ്പും പ്രശ്‌നം പുറത്തറിയിക്കാതെ ജാഗ്രത കാട്ടുകയാണ്. ഉദ്യോഗസ്ഥർ കയ്യേറ്റമാഫിയയുടെ ചെലവിൽ മദ്യപിച്ചു നടന്നുവെന്ന വിവരം പുറത്തുവരുന്നത് സർക്കാരിന് കൂടുതൽ ക്ഷീണമാകുമെന്നാണ് പൊലിസ് നിഗമനം.
വെള്ളൂക്കുന്നേൽ കുടുംബത്തിന്റെയും മറ്റ് കയ്യേറ്റക്കാരുടെയും പേരിൽ ക്രൈംബ്രാഞ്ച് എടുത്ത കേസുകളിന്മേൽ തുടർനടപടികളുണ്ടാകാതിരുന്നതിന് പിന്നിൽ 'നൂറാൻ' എന്നറിയപ്പെടുന്ന പൊലിസുകാരനാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കർ കേരളത്തിലെത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പേഴസണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഉണ്ടാകുന്നയാളാണ് നൂറാൻ. ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കയ്യേറ്റക്കാർക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്നയാളാണ് ഈ ഉദ്യോഗസ്ഥൻ.
കയ്യേറ്റത്തിൻേമേലുള്ള കേസുകൾ ഉണ്ടാകുമ്പോഴൊക്കെ ഇയാൾ മൂന്നാറിൽ പറന്നെത്തും. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള പൊലിസ് വിഭാഗങ്ങളിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ കേസുകൾ പൂഴ്‌ത്തിവയ്പിക്കുന്നതിൽ വിരുതനാണ്. കയ്യേറ്റമൊഴിപ്പിക്കൽ സംഘത്തിലെ അംഗങ്ങളിൽനിന്ന് വിവരങ്ങൾ ചോർത്തി ഭൂമാഫിയയ്ക്ക് നൽകുന്നതിലും ഇയാൾ വിരുതനാണ്. ഇയാളുടെ ഇടപെടലുകൾ നിരവധി തവണ കയ്യേറ്റക്കാരുടെ രക്ഷക്കെത്തി.
ഉന്നതതല സ്വാധീനമുള്ള നൂറാൻ തന്റെ ഇഷ്ടാനുസരണം വിവിധ വകുപ്പുകളിൽ നിയമനം നേടുന്നതും പതിവാണ്. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കയ്യേറ്റമൊഴിപ്പിക്കൽ ശക്തമായതോടെ നൂറാൻ മൂന്നാറിലെത്തുകയും കയ്യേറ്റക്കാരുമായി ബന്ധപ്പെടുകയും ചെയ്തുവെന്നാണ് സർക്കാരിന് രഹസ്യമായി ലഭിക്കുന്ന വിവരങ്ങൾ.