- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുക്കുകളില്ല, കൊച്ചിയിലേക്ക് യാത്ര തുടരുകയാണ്'; അപകടത്തിന് പിന്നാലെ പ്രതികരണവുമായി ഗിന്നസ് പക്രു; താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത് തിരുവല്ല ബൈപ്പാസിൽ വച്ച്
കൊച്ചി: വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ ഗിന്നസ് പക്രു. തനിക്ക് പരുക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്.
'ചാറ്റൽ മഴയുള്ള സമയമായിരുന്നു. ഒരു പാഴ്സൽ വാൻ ടെംപോ നേർക്കു നേർ വന്നു. ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും ടെംപോ പുറകുവശത്ത് ഇടിക്കുകയായിരുന്നു. ആർക്കും തന്നെ ഒരു പരുക്കും സംഭവിച്ചില്ല. അപകടം നടന്ന സ്ഥലത്തിന് സമീപത്ത് തന്നെയുള്ള ടൊയോട്ട ഷോറൂമിൽ വാഹനം സർവ്വീസിന് കൊടുത്തിട്ടുണ്ട്' ഗിന്നസ് പക്രു പറഞ്ഞു.
മറ്റൊരു വാഹനത്തിൽ കൊച്ചിയിലേക്ക് യാത്ര തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ല ബൈപ്പാസിൽ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.ബാലതാരമായി സിനിമയിൽ എത്തിയ നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. ആദ്യചിത്രമായ അമ്പിളി അമ്മാവനിലെ ഉണ്ടപക്രു എന്ന കഥാപാത്രത്തിന്റെ പേര് പിന്നീട് സ്വയം സ്വീകരിക്കുകയായിരുന്നു.
സിനിമകളിലും മിമിക്രി വേദികളിലും ഒരേപോലെ തിളങ്ങിയ നടന് 2006ൽ അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്കാരവും ലഭിച്ചു. അത്ഭുതദ്വീപിലൂടെ 2008ൽ ഒരു സിനിമയിൽ നായകനായ ഏറ്റവും ഉയരം കുറഞ്ഞ നടനുള്ള ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.ഡിഷ്യും എന്ന സിനിമയിലൂടെ തമിഴ്നാട് സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2013ൽ ഒരു സിനിമ ചെയ്യുന്ന ഏറ്റവും ഉയരം കുറഞ്ഞ സംവിധായകനുള്ള ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ