- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭയം കാരണം മമ്മൂക്കയെ വീട്ടിലേക്ക് വിളിച്ചില്ല; ചടങ്ങിന് തൊട്ടുമുൻപ് സുാരജിന്റെ ഫോൺ' നിങ്ങൾ മമ്മൂട്ടിയെ വിളിച്ചില്ല അല്ലെ'; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു
തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു.സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും ചിലസമയങ്ങളിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം ആരാധകർക്കിടയിലേക്ക് എത്താറുണ്ട്.ഇപ്പോഴിത മമ്മൂട്ടിയെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവച്ചാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്നത്.
സിനിമയിലെ സഹതാരങ്ങളായ സുരാജിനെയും സലീം കുമാറിനെയും ഇന്നസെന്റിനെയും വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചുവെന്നും ചെറിയൊരു പേടിയുണ്ടായിരുന്നതുകൊണ്ട് മമ്മൂട്ടിയെ വിളിച്ചില്ലെന്നുമാണ് പക്രു പറയുന്നത്. എന്നാൽ പിന്നീട് അദ്ദേഹം തന്റെ വീട്ടിലേക്ക് വന്നെന്നും പക്രു പറയുന്നു.
'കോട്ടയത്ത് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ഒരു ദിവസം മീനും ചോറും കഴിക്കാൻ ആഗ്രഹമുണ്ടെന്ന് സുരാജ് പറഞ്ഞു. വീട്ടിൽ പോയാൽ കഴിക്കാമെന്ന് ഞാൻ പറഞ്ഞു.സലീമേട്ടനും ഇന്നസെന്റ് ചേട്ടനും അവിടെയുണ്ടായിരുന്നു. അപ്പോൾ അവർ മൂന്നാളും കൂടെ വീട്ടിലേക്ക് വരാൻ തയ്യാറായി. എനിക്കാണെങ്കിൽ ഇത് മമ്മൂക്കയുടെ അടുത്തുപോയി പറയാൻ, അതായത് ഞങ്ങളിങ്ങനെ പോകുന്നുണ്ട് എന്ന് പറയാൻ, ചെറിയൊരു പേടിയുണ്ട്. അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കാനൊക്കെ ഒരു പേടി.
അതുകൊണ്ടു പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഇവരെ മൂന്നു പേരെയും ക്ഷണിച്ചിട്ട് ഞാൻ വീട്ടിലേക്ക് പോയി. ഭക്ഷണമൊക്കെ തയ്യാറാക്കണമല്ലോ.പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സുരാജിന്റെ ഫോൺ കോൾ വന്നു. 'നിങ്ങളെന്താ മമ്മൂക്കയെ വിളിച്ചില്ലേ, മമ്മൂക്ക ദാ നിങ്ങളുടെ വീട്ടിലേക്ക് വരാൻ വണ്ടിയിൽ കയറി ഇരിക്കുന്നു' എന്ന് പറഞ്ഞു. എനിക്കാകെ തല കറങ്ങുന്ന പോലെ തോന്നി.
പിന്നെ കുറച്ച് കഴിഞ്ഞപ്പോഴതാ, അഞ്ചാറ് വണ്ടി വീടിന് മുന്നിൽ വന്നുനിൽക്കുന്നു. സിനിമാ സ്റ്റൈലിലായിരുന്നു മമ്മൂട്ടി ഇറങ്ങിവന്നത്. നീയെന്നെ വിളിച്ചില്ലേലും ഞാൻ വരുമെടാ എന്ന് പറഞ്ഞു. അങ്ങനത്തെ ഒരു മനുഷ്യനാണ് അദ്ദേഹം,' പക്രു പറഞ്ഞു.
പക്രു മമ്മൂട്ടിയെ കുറിച്ച് പറയുന്ന പരിപാടിയിലെ ഈ ഭാഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ