ലയാളികൾ ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് വന്ദനവും അതിലെ നായികയും.ഗിരിജ ഷെറ്റാർ എന്ന ഇന്ത്യൻ ഇംഗ്ലീഷ് നടിയാണ് അന്ന് മോഹൻലാലിന്റെ നായികയായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയത്. എന്നാൽ വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചു സെലിബ്രിറ്റിയായി നിൽക്കുമ്പോഴാണു ഗിരിജ സിനിമ വിട്ടു. ഇപ്പോൾ എഴുത്തിലും പത്രപ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ് ഇവർ.

അടുത്തിടെ നടി ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽമോഹൻലാലിനേ ക്കുറിച്ചും വന്ദനത്തേക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്ക് വച്ചു.മോഹൻലാലിന്റെ വ്യക്തിത്വം, ക്ഷമ, കരുണ, തമാശ, ബുദ്ധി ഇതിനെല്ലാം ഉപരിയാണ് അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രസൻസ്. ഒരു നടൻ എന്ന നിലയിൽ ഉള്ള ടെക്നിക്കൽ കഴിവുകളേക്കാൾ ഇത് നമ്മെ ആകർഷിക്കും. ആർക്കും ഇഷ്ടം തോന്നിപ്പോകുന്ന ആത്മാർത്ഥമായ ഒന്നാതെന്ന് അവർ പറയുന്നു.

ക്യാമറയ്ക്ക് മുന്നിൽ മോഹൻലാൽ ഇങ്ങനെ പെരുമാറാൻ സാധിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആയതുകൊണ്ടാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ ഒട്ടും പ്രയാസം തോന്നിയില്ല. ഒരു ജെന്റിൽമാനാണ് അദ്ദേഹമെന്നും ഗിരിജ ഷെറ്റാർ പറഞ്ഞു.

മണിരത്നം മറ്റൊരു ചിത്രം ഓഫർ ചെയ്തപ്പോൾ താൻ ആ ചിത്രം നിരസിച്ചു. കാരണം അതിനു തൊട്ടു മുമ്പു താൻ സിനിമയിൽ നിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നു എന്നു ഗിരിജ പറയുന്നു. അതുകൊണ്ടു തന്നെ വീണ്ടും അഭിനയരംഗത്ത് എത്തിയാൽ മണിരത്നം ചിത്രത്തിലൂടെ തുടങ്ങാനാണ് ആഗ്രഹം എന്നു ഗിരിജ പറയുന്നു.