- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബ് വയ്ക്കുമെന്ന് കരുതി മൊബൈൽ ഫോൺ തരാൻ പോലും മടിയുള്ള സമൂഹം; കൈയിൽ നയാപൈസ ഇല്ലാതെ ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാനിറങ്ങിയ ഇന്ത്യൻ വംശജയായ യുവതിയുടെ അനുഭവങ്ങൾ
ലോകത്തിൽ വംശീയത എങ്ങും വളരുന്നുവെന്നും മിക്കവരും തീവ്രവാദത്തെ ഭയപ്പെട്ട് ഏവരെയും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് യുവതി റിനാൽ പട്ടേൽ എന്ന 34കാരി രംഗത്തെത്തി. യാത്രക്കിടയിൽ അത്യാവശ്യത്തിന് ഫോൺ ചെയ്യുന്നതിന് താൻ അപരിചിതനായ ഒരാളോട് മൊബൈൽ ഫോൺ മൊബൈൽ ചോദിച്ചപ്പോൾ താൻ അതുപയോഗിച്ച് ബോംബ് വയ്ക്കൽ അറേഞ്ച് ചെയ്യുമെന്ന് കരുതി അയാൾ തന്നില്ലെന്നും പട്ടേൽ വെളിപ്പെടുത്തുന്നു. കൈയിൽ നയാപൈസ ഇല്ലാതെ വെയിൽസിൽ നിന്നും ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാനിറങ്ങിയ ഇന്ത്യൻ വംശജയായ യുവതിയുടെ അനുഭവങ്ങൾ ഇത്തരത്തിൽ കയ്പേറിയതായിരുന്നു. ജർമനിയിൽ വച്ച് തന്നെ തീവ്രവാദിയായാണ് കണക്കാക്കിയിരുന്നതെന്നും പട്ടേൽ വെളിപ്പെടുത്തുന്നു. ചാരിറ്റിക്ക് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ബാക്ക്പായ്ക്കർ വെയിൽസിൽ നിന്നും കൈയിൽ പണമില്ലാത യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോയത്. എന്നാൽ കടുത്ത മുൻവിധിയോടെയാണ് തന്നെ വിവിധ രാജ്യക്കാർ വരവേറ്റതെന്ന് പട്ടേൽ വെളിപ്പെടുത്തുന്നു. ഗോവ ഔട്ട്റ
ലോകത്തിൽ വംശീയത എങ്ങും വളരുന്നുവെന്നും മിക്കവരും തീവ്രവാദത്തെ ഭയപ്പെട്ട് ഏവരെയും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് യുവതി റിനാൽ പട്ടേൽ എന്ന 34കാരി രംഗത്തെത്തി. യാത്രക്കിടയിൽ അത്യാവശ്യത്തിന് ഫോൺ ചെയ്യുന്നതിന് താൻ അപരിചിതനായ ഒരാളോട് മൊബൈൽ ഫോൺ മൊബൈൽ ചോദിച്ചപ്പോൾ താൻ അതുപയോഗിച്ച് ബോംബ് വയ്ക്കൽ അറേഞ്ച് ചെയ്യുമെന്ന് കരുതി അയാൾ തന്നില്ലെന്നും പട്ടേൽ വെളിപ്പെടുത്തുന്നു. കൈയിൽ നയാപൈസ ഇല്ലാതെ വെയിൽസിൽ നിന്നും ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാനിറങ്ങിയ ഇന്ത്യൻ വംശജയായ യുവതിയുടെ അനുഭവങ്ങൾ ഇത്തരത്തിൽ കയ്പേറിയതായിരുന്നു. ജർമനിയിൽ വച്ച് തന്നെ തീവ്രവാദിയായാണ് കണക്കാക്കിയിരുന്നതെന്നും പട്ടേൽ വെളിപ്പെടുത്തുന്നു.
ചാരിറ്റിക്ക് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ബാക്ക്പായ്ക്കർ വെയിൽസിൽ നിന്നും കൈയിൽ പണമില്ലാത യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോയത്. എന്നാൽ കടുത്ത മുൻവിധിയോടെയാണ് തന്നെ വിവിധ രാജ്യക്കാർ വരവേറ്റതെന്ന് പട്ടേൽ വെളിപ്പെടുത്തുന്നു. ഗോവ ഔട്ട്റീച്ച് എന്ന ചാരിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാനാണ് വെയിൽസിൽ നിന്നും അവർ ഹോംഗ് കോംഗ് വരെ പോയി തിരിച്ച് വന്നിരിക്കുന്നത്. ഇന്ത്യ,നേപ്പാൾ, ജപ്പാൻ, ഹോംഗ് കോംഗ്, മലേഷ്യ, മക്കാവു, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലൂടെയായിരുന്നു പട്ടേലിന്റെ യാത്ര. ഇതിനിടെ അവർ 9800 മൈലുകളാണ് താണ്ടിയിരിക്കുന്നത്. ഈ യാത്രക്കിടെ അപ്രതീക്ഷിതമായ വിവേചനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നതെന്നും പട്ടേൽ പറയുന്നു.
പോളണ്ടിലേക്ക് ജർമനി വഴി പോകുമ്പോൾ കടുത്ത വലതുപക്ഷ വാദികളുള്ള ജർമനിയിലെ ചില ടൗണുകളെ പറ്റി ബ്രസീലുകാരനായ ഡ്രൈവർ മുന്നറിയിപ്പു നൽകിയ കാര്യം പട്ടേൽ ഞെട്ടലോടെ ഓർക്കുന്നു. തുടർന്ന് ബെർലിനിലേക്ക് ബദൽ മാർഗം സ്വീകരിക്കുകയായിരുന്നു. ഇതിലൂടെ 186 മൈലുകളാണ് അവർക്ക് അധികമായി സഞ്ചരിക്കേണ്ടി വന്നത്. തുടർന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ടോയ്ലറ്റിൽ ഒരു രാത്രി കിടന്നുറങ്ങേണ്ടി വന്ന കാര്യവും പട്ടേൽ വേദനയോടെ ഓർക്കുന്നു. എന്നാൽ ബെർലിനില് വച്ച് തനിക്ക് ഒരു ആരാധകനെ ലഭിച്ചുവെന്നും അയാൾ തന്റെ ബസിന്റെ ചാർജും ഹോട്ടൽ വാടകയും നൽകിയ കാര്യവും തന്റെ ബ്ലോഗിലൂടെ പട്ടേൽ നന്ദിയോടെ സ്മരിക്കുന്നു. തനിക്ക് അത്യാവശ്യത്തിന് ഫോൺ ചെയ്യാനായി പലരോടും 90 മിനുറ്റോളം ഫോണിനായി കെഞ്ചിയെങ്കിലും ആരും നൽകിയില്ലെന്നും യുവതി വേദനയോടെ വെളിപ്പെടുത്തുന്നു.
നോർവേയിൽ വച്ചും സ്വീഡനിൽ വച്ചും ആളുകൾ ഏറെ മുൻവിധിയോടെയാണ് തന്നോട് പെരുമാറിയതെന്ന് യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവേചനങ്ങളും വംശീയതയുമാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലുമെത്തിയ അഭയാർത്ഥികൾ അനുദിനം അനുഭവിക്കുന്നതെന്നും പട്ടേൽ ചൂണ്ടിക്കാട്ടുന്നു. നാം നമ്മുടെ നിലപാടുകളിൽ മാത്രം ഒതുങ്ങിയാൽ മറ്റൊരു വ്യക്തിയുടെ വിഷമം മനസിലാക്കാൻ സാധിക്കില്ലെന്നും പട്ടേൽ പറയുന്നു. ഏഴ് മാസത്തെ തന്റെ യാത്രക്ക് ശേഷം പട്ടേൽ ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന തന്റെ ചാരിറ്റിക്കും പട്ടേൽ രൂപം നൽകിയിട്ടുണ്ട്.