- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വുമൺമെയ്ഡ് ഇല്ലാതെ എന്തുകൊണ്ട് മാൻ മെയ്ഡ്; ലിംഗ സമത്വം സംബന്ധിച്ച് കൊച്ചു പെൺകുട്ടിയുടെ സംശയം ഇങ്ങനെ; വൈറലായ വീഡിയോ കാണാം
സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചുള്ള ചർച്ചകൾ മറ്റേത് കാലത്തേക്കാളും സജീവമായി നടക്കുന്ന സമയമാണിത്. ഇപ്പോഴിതാ, ഒരു കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്കമായ സംശയങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരെന്ന് ഇതുവരെ വ്യക്തമാകാത്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മാൻ മെയ്ഡ് എന്നതിന് പകരം എന്തുകൊണ്ട് പീപ്പിൾ മെയ്ഡ് എന്നോ ഹ്യൂമൺ മെയ്ഡ് എന്നോ ഉപയോഗിക്കുന്നില്ല എന്ന സംശയമാണ് പെൺകുട്ടി ഉയർത്തുന്നത്. വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുമ്പോളാണ് പെൺകുട്ടി ചോദ്യങ്ങൾ ഉയർത്തുന്നത്.
സോഷ്യൽ സയൻസ് പഠിക്കുമ്പോൾ അതിൽ മാന്മെയ്ഡ് എന്നും നാച്ചുറൽ മെയ്ഡ് എന്നും കണ്ടുവെന്നും അത് എന്തുകൊണ്ടാണ് മാൻ മെയ്ഡ് എന്ന വാക്കുമാത്രം ഉപയോഗിക്കുന്നതെന്നും വീഡിയോയിൽ പെൺകുട്ടി ചോദിക്കുന്നു. സ്ത്രീകളും പലതും നിർമ്മിച്ചിട്ടില്ലേ എന്നും അതുകൊണ്ട് വുമൺമെയ്ഡ് എന്ന് പറഞ്ഞുകൂടേ എന്നും അല്ലെങ്കിൽ പീപ്പിൾ മെയ്ഡ് എന്നോ ഹ്യൂമൺ മെയ്ഡ് എന്നോ പറഞ്ഞുകൂടേ എന്നും പെൺകുട്ടി ചോദിക്കുന്നു.
ആൾ മെൻ ആർ ക്രിയേറ്റഡ് ഈക്വൽ എന്ന് പറയുന്നതെന്തുകൊണ്ടാണെന്നും വിമണിനെ ഈക്വലായല്ലേ ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും പെൺകുട്ടി ചോദിക്കുന്നു. നല്ലൊരു ചോദ്യമാണ് ഇതെന്ന് കുട്ടിയുടെ അമ്മ വീഡിയോയിൽ പറയുന്നതായും കേൾക്കാം. ഇത് ഒട്ടും ശരിയായ കാര്യമല്ലല്ലോ എന്നും കുട്ടി അമ്മയോട് വീഡിയോയിൽ ചോദിക്കുന്നതായി കേൾക്കാം.
നടി റിമ കല്ലിങ്ങൽ ഉൾപ്പെടെ നിരവധി പേർ വീഡിയോ സമൂഹമാധ്യങ്ങളിൽ ഷെയർ ചെയ്തു. നീ അവരോട് ചോദ്യങ്ങൾ ചോദിക്കൂ കുഞ്ഞേ എന്നു പറഞ്ഞുകൊണ്ടാണ് റിമ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മിടുക്കിയെന്നും ഇവളുടെ തലമുറ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുമുള്ള കമന്റുകളും കാണാം. പെൺകുട്ടിയുടെ പേരെന്താണെന്നോ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തതാരാണെന്നോ വ്യക്തമല്ല.
മറുനാടന് ഡെസ്ക്