ന്യൂഡൽഹി: എടിഎമ്മിൽ നിന്നുള്ള 'കുസൃതികൾ' മുമ്പും വൈറലായിട്ടുണ്ട്. എന്നാൽ പണം കൈയിൽ കിട്ടിയമ്പോൾ ആനന്തനൃത്തം വയ്ക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതും പണം കിട്ടുമെന്ന് ഉറപ്പായതോടെ പെൺകുട്ടി നൃത്തം ചെയ്യുകയുമാണ് വീഡിയോയിൽ. ഇൻസ്റ്റഗ്രാമിൽ ഘാണ്ടാ എന്ന പേരിലുള്ള അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ശമ്പളം വന്ന സന്തോഷത്തിലാണ് യുവതി നൃത്തം ചെയ്യുന്നതെന്ന് കമന്റുകളടക്കം വരുന്നുണ്ടെങ്കിലും കാരണം അതുതന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 

 
 
 
View this post on Instagram

A post shared by memes | news | comedy (@ghantaa)

വീഡിയോയിൽ കാണുന്ന പെൺകുട്ടി കറുത്ത ടോപ്പും കറുത്ത മാസ്‌കും ധരിച്ചിട്ടുണ്ട്. എന്നാൽ എവിടെ നിന്നുള്ളതാണ് ഈ വീഡിയോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

രണ്ട് ദിവസം മുൻപാണ് ഘാണ്ടാ പേജിൽ ഈ വീഡിയോ പ്രത്യേക്ഷപ്പെട്ടത്. 29 ലക്ഷത്തിലേറെ പേർ ഈ വീഡിയോ ഇതിനകം കണ്ടു. ലക്ഷക്കണക്കിന് ആളുകൾ വീഡിയോയിൽ ലൈക്കും കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.