റായംഗപുർ: ഒഡിഷയെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്ത് വന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് രാജ്യം. ഭർതൃപിതാവിന്റെ പീഡനത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു പെൺകുട്ടിക്ക്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത ഭർത്താവിന്റെ അച്ഛനായ രംഗോപാൽ മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തടഞ്ഞപ്പോൾ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

വീട്ടിലെ അംഗങ്ങൾ തിരിച്ചെത്തിയപ്പോൾ യുവതിക്ക് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും താനാണ് രക്ഷപെടുത്തിയതെന്ന് രാംഗോപാൽ കളവ് പറയുകയായിരുന്നു. തുടർന്ന് യുവതിയെ സമിപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പിന്നീട് വിദഗ്ധ ചികിത്സക്കായി ജാംഷഡ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി മരണമടയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി രാംഗോപാൽ ഒളിവിലാണ്