- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭാര്യവീട്ടുകാരുമായെത്തിയ അദ്ധ്യാപകൻ താലി തിരിച്ചുവാങ്ങി ബന്ധം അവസാനിപ്പിച്ച ദുഃഖത്തിൽ സ്വയം തീകൊളുത്തിയ പതിനേഴുകാരി ശിഷ്യ മരിച്ചു; ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലായ അദ്ധ്യാപക കാമുകൻ മുങ്ങി.... കോതമംഗലത്തുനിന്ന് ഒരു പ്രണയദുരന്തകഥ
കോതമംഗലം; പ്രണയനൈരാശ്യത്തെത്തുടർന്ന് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ പതിനേഴുകാരി മരണമടഞ്ഞു. സംഭവത്തിൽ കാമുകനായ വാരപ്പെട്ടിയിലെ +2 അധ്യപകനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പരക്കെ പ്രതിഷേധം. വാരപ്പെട്ടി പഞ്ചായത്തിലെ പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമലിപ്പുറം നാസ്സറിന്റെ മകൾ ഷെമീന (17)യാണ് കോട്ടയം മെഡിക്കൽ കോളേജ്
കോതമംഗലം; പ്രണയനൈരാശ്യത്തെത്തുടർന്ന് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ പതിനേഴുകാരി മരണമടഞ്ഞു. സംഭവത്തിൽ കാമുകനായ വാരപ്പെട്ടിയിലെ +2 അധ്യപകനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പരക്കെ പ്രതിഷേധം.
വാരപ്പെട്ടി പഞ്ചായത്തിലെ പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമലിപ്പുറം നാസ്സറിന്റെ മകൾ ഷെമീന (17)യാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികത്സയിലിരിക്കെ കഴിഞ്ഞദിവസം മരണമടഞ്ഞത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റതിനെത്തുടർന്ന് അത്യാസന്നനിലയിൽ കഴിഞ്ഞിരുന്ന ഷെമീനയുടെ ദുരവസ്ഥ കാഴ്ചക്കാരിൽ നൊമ്പരമുണർത്തുന്നതായിരുന്നു.
ഷെമീന ആത്മഹത്യക്കൊരുങ്ങിയതറിഞ്ഞ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ വാരപ്പെട്ടി എൻ എൻ എസ് എസ് സ്‌കൂളിലെ +2 അദ്ധ്യാപകൻ അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഷെമീനയുടെ മരണത്തിനു മുൻപ് ആശുപത്രിവിട്ട ഇയാൾ ഇപ്പോൾ വാരപ്പെട്ടിയിൽനിന്നും മുങ്ങിയിരിക്കുയാണ്. ഉറക്കഗുളികപ്രയോഗം തൽക്കാലം പൊലീസ് നടപടിയിൽനിന്നും രക്ഷപ്പെടുന്നതിനുള്ള അദ്ധ്യാപകന്റെ തന്ത്രമായിരുന്നെന്നാണ് ജനസംസാരം.ഇയാൾക്ക് നാടുവിടാൻ പൊലീസ് അവസരമൊരുക്കുകയായിരുന്നെന്ന ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന അവസരത്തിൽ ഷെമീനയിൽനിന്നും മജിസ്‌ട്രേറ്റ് നേരിട്ട് മൊഴിയെടുത്തിട്ടുണ്ട്. ഈ മൊഴിപ്പകർപ്പ് പോത്താനിക്കാട് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. താൻ അത്മഹത്യ ചെയ്യാനൊരുങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇക്കാര്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് ഷമീനയുടെ മൊഴി. ഈ മൊഴി ആയുധമാക്കിയാണ് അദ്ധ്യാപകനെതിരെ പേലീസ് നടപടിയെടുക്കാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തിയാൽ അദ്ധ്യാപകൻ ഇരുമ്പഴിക്കുള്ളിലാവുമെന്ന് തന്നെയാണ് നാട്ടുകാരിൽ ഭൂരിപക്ഷത്തിന്റെയും വിലയിരുത്തൽ. കോട്ടയം സ്വദേശിയായ അരുൺ ഷമീനയുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഒന്നുരണ്ടുവട്ടം ഇവരുടെ ബന്ധത്തിൽ നാട്ടുകാരിൽ ചിലരും വാരപ്പെട്ടി സ്വദേശികളായ അരുണിന്റെ ഭാര്യ വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ ബന്ധം തുടരരുതെന്ന് ഇക്കൂട്ടർ അരുണിനെ വിലക്കുകയും ചെയ്തിരുന്നു.
ഭാര്യവീട്ടുകാരുടെ സമ്മർദ്ദത്തേത്തുടർന്ന് അരുൺ ഷമീനയുമായയള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഭാര്യയെയും കുടുംബക്കാരിൽ ചിലരെയും കൂട്ടി മൂവാറ്റുപുഴയിലെത്തി, ഷമീനയെ വിളിച്ചുവരുത്തി വിവരം അറിയിക്കുകയുമായിരുന്നു. ഈയവസരത്തിൽ അരുൺ ഷമീനക്ക് നൽകിയിരുന്ന സ്വർണ്ണത്തിന്റെ താലിയും തിരികെ വാങ്ങി .ഇതിനു ശേഷം വിട്ടിലെത്തിയ ഷമീന മുറിയിൽ കയറി കതടച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ് ഏറെ നേരം കഴിയും മുൻപ് വീട്ടിൽ അദ്ധ്യാപകനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.അധ്യപകനെതിരെ ശിക്ഷണനടപടി വേണമെന്ന് സ്‌കൂൾ പി റ്റി എ കമ്മറ്റി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.