ച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസിൽ യാത്ര ചെയ്ത എട്ടുവയസുകാരിക്ക് ലോറിയിടിച്ച് ദാരുണ മരണം. അച്ഛന്റെ മടിയിലിരുന്ന് യാത്രചെയ്യവേ ഛർദ്ദിക്കാനായി തല വെളിയിലിട്ട കുരുന്നാണ് തലയിൽ ലോറിയിടിച്ച് മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശികളുമായ സലിൻസെലീന ദമ്പതിമാരുടെ മകൾ ഷാന ഷെരിൻ ആണ് മരിച്ചത്.

വീരാജ്‌പേട്ട മാതപുറം ഓസ്‌ക്കോട്ടയിലാണ് ഇവർ താമസിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ മാതാപുറത്തുനിന്ന് കർണാടക സ്റ്റേറ്റ് ബസ്സിൽ വീരാജ്‌പേട്ടയിലേക്ക് വരുമ്പോഴാണ് അപകടം. കാക്കോട്ടുപറമ്പ് എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഛർദ്ദിക്കാൻ തോന്നിയ ഷാന തല പുറത്തിട്ടത്. അപ്പോൾ വീരാജ്‌പേട്ടയിൽനിന്ന് മൂർനാട്ടേക്ക് കോഴികയറ്റി പോവുകയായിരുന്ന ലോറിക്ക് കുട്ടിയുടെ തലയിടിക്കുകയായിരുന്നു. ഇടിയിൽ ഷാനയുടെ തലയുടെ പകുതിഭാഗം ചിന്നിച്ചിതറി ഉടനടി മരണം സംഭവിക്കുകയായിരുന്നു.

കണ്ണൂരിലെത്തി തീവണ്ടിക്ക് പട്ടാമ്പിയിലേക്ക് പോകാൻ പുറപ്പെട്ടതായിരുന്നു കുടുംബം. ഷാന ഷെരിൻ രണ്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം വീരാജ്‌പേട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ഷാഹിലാണ് ഷാനയുടെ ഏക സഹോദരൻ.