- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട്ടിൽ നാലു വയസുകാരി കിണറ്റിൽവീണ് മരിച്ച നിലയിൽ
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിൻകുഴിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ. കമുകിൻകുഴി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
ഗോകുലം മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് വീട്ടിൽ എത്തിയ ശേഷം ഉറങ്ങുകയായിരുന്നു. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കുന്നത്. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാൽ വഴുതി വീണതാകമെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.
മറുനാടന് മലയാളി ബ്യൂറോ
Next Story