- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിലെ ഇന്ത്യൻ പട്ടാളത്തിന്റെ വെടിയേറ്റ് അതിർത്തിക്കപ്പുറത്ത് ഈദ് ആഘോഷിക്കുന്ന അഞ്ചിവയസുകാരി കൊല്ലപ്പെട്ടോ? പാക്കിസ്ഥാന്റെ ആരോപണം ഏറ്റുപിടിച്ച് പാശ്ചാത്യ മാധ്യമങ്ങളും; കാശ്മീർ പ്രശ്നം വീണ്ടും വിദേശ മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോൾ
കാശ്മീർ: ഈദ് ദിനത്തിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ പാക്കിസ്ഥാൻ സ്വദേശി ആയ അഞ്ചു വയസുകാരി കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൊളാസ് ഗ്രാമത്തിലെ പെൺകുട്ടി മരിച്ചെന്ന് പാശ്ചാത്യമാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. പെൺകുട്ടി വീടിന് വെളിയിൽ നിൽക്കുന്നതിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. തലയ്ക്കു വെടിയേറ്റുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ഈദ് ദനത്തിൽ സേന നടത്തിയ വെടിവയ്‌പ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധറാലി നടത്തിയതായും റിപ്പോർട്ടുണ്ട്. മാസങ്ങളായി അതിർത്തിയിൽ ഇരുപക്ഷത്തുനിന്നും വെടിവയ്‌പ്പ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. സെപ്റ്റംബർ ആയതോടെ ഇതു രൂക്ഷമാകുകയായിരുന്നു. അടുത്തിടെ നീലം വാലിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഒൻപതു ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. പ്രകോപനമില്ലാതെ ബസിനുനേരെ വെടിയിതിർക്കുകയായിരുന്നു. ഇരു സേനകളും നടത്തുന്ന വെടിവയ്‌പ്പിൽ നിരവധി പ്രദേശവാസികൾ കൊല്ലപ്പെടു
കാശ്മീർ: ഈദ് ദിനത്തിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ പാക്കിസ്ഥാൻ സ്വദേശി ആയ അഞ്ചു വയസുകാരി കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൊളാസ് ഗ്രാമത്തിലെ പെൺകുട്ടി മരിച്ചെന്ന് പാശ്ചാത്യമാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
പെൺകുട്ടി വീടിന് വെളിയിൽ നിൽക്കുന്നതിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. തലയ്ക്കു വെടിയേറ്റുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ഈദ് ദനത്തിൽ സേന നടത്തിയ വെടിവയ്‌പ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധറാലി നടത്തിയതായും റിപ്പോർട്ടുണ്ട്.
മാസങ്ങളായി അതിർത്തിയിൽ ഇരുപക്ഷത്തുനിന്നും വെടിവയ്‌പ്പ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. സെപ്റ്റംബർ ആയതോടെ ഇതു രൂക്ഷമാകുകയായിരുന്നു. അടുത്തിടെ നീലം വാലിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഒൻപതു ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു.
പ്രകോപനമില്ലാതെ ബസിനുനേരെ വെടിയിതിർക്കുകയായിരുന്നു. ഇരു സേനകളും നടത്തുന്ന വെടിവയ്‌പ്പിൽ നിരവധി പ്രദേശവാസികൾ കൊല്ലപ്പെടുന്നതായും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.