- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള ഒൻപതുകാരിക്ക് എയ്ഡ്സ് ബാധിച്ചു; ആശുപത്രിയിലെ രക്തമാറ്റത്തിലൂടെയാണ് രോഗബാധയെന്ന് കുട്ടിയുടെ മാതാപിതാക്കൾ; എച്ച് ഐവി അണുബാധ തുടക്കത്തിൽ രക്തപരിശോധനയിലൂടെ കണ്ടെത്താനാവില്ലെന്ന് ആർ സിസി; ജോയിന്റ് ഡി.എം.ഇ യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ കെ ഷൈലജ; അർബുദ ചികിത്സയും എയിഡ്‌സിനുള്ള ചികിത്സയും ഒരുമിച്ച് നടത്തേണ്ട ക്രൂരവിധിയിൽ പകച്ച് ഒരു കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. രക്താർബുദത്തിനുള്ള ചികിത്സയ്്ക്ക് എത്തിയ ഒമ്പതു വയസ്സു കാരിക്കാണ് എച്ച്് ഐ വി ബാധ സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ ഉത്തരവിട്ടു. എന്നാൽ എച്ച് ഐവി അണുബാധ ഉണ്ടായാൽ തുടക്കത്തിൽ രക്തപരിശോധനയിലൂടെ കണ്ടെത്താനാവില്ലന്ന നിലപാടിലാണ് ആർ സിസി. കുട്ടിക്ക് അർബുദ ചികിത്സയും എയിഡ്‌സിനുള്ള ചികിത്സയും ഒരുമിച്ച് നടത്തേണ്ട ക്രൂര വിധിയാണ് ഈ കുടുംബത്തിന്. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്ത കുട്ടിയെ കഴിഞ്ഞ മാർച്ച് ഒന്നാം തീയതിയാണ് ആർ സിസിയിൽ എത്തിക്കുന്നത്. ആലപ്പുഴ സ്വദേശികളായ ദമ്പതികളുടെ മകളാണ് ഈ ഒമ്പതു വയസ്സുകാരി. പുറത്തെ ലാബിൽനിന്നുള്ള രക്ത പരിശോധനാ റിപ്പോർട്ടുമായി എത്തിയ കുട്ടിയെ പരിശോധിക്കുകയും ലുക്കീമിയ സ്ഥിരീകരിക്കുകയും ചെയ്തു. ബോൺമാരോ പരിശോധനയ്ക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിൽ എച്ച് ഐ വി കണ്ടെത്തിയിരുന്നില്ല എന്ന് ആർ സിസി അറിയിച്ചു. അതനുസരിച്ച് കു
തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. രക്താർബുദത്തിനുള്ള ചികിത്സയ്്ക്ക് എത്തിയ ഒമ്പതു വയസ്സു കാരിക്കാണ് എച്ച്് ഐ വി ബാധ സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ ഉത്തരവിട്ടു. എന്നാൽ എച്ച് ഐവി അണുബാധ ഉണ്ടായാൽ തുടക്കത്തിൽ രക്തപരിശോധനയിലൂടെ കണ്ടെത്താനാവില്ലന്ന നിലപാടിലാണ് ആർ സിസി. കുട്ടിക്ക് അർബുദ ചികിത്സയും എയിഡ്‌സിനുള്ള ചികിത്സയും ഒരുമിച്ച് നടത്തേണ്ട ക്രൂര വിധിയാണ് ഈ കുടുംബത്തിന്.
ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്ത കുട്ടിയെ കഴിഞ്ഞ മാർച്ച് ഒന്നാം തീയതിയാണ് ആർ സിസിയിൽ എത്തിക്കുന്നത്. ആലപ്പുഴ സ്വദേശികളായ ദമ്പതികളുടെ മകളാണ് ഈ ഒമ്പതു വയസ്സുകാരി. പുറത്തെ ലാബിൽനിന്നുള്ള രക്ത പരിശോധനാ റിപ്പോർട്ടുമായി എത്തിയ കുട്ടിയെ പരിശോധിക്കുകയും ലുക്കീമിയ സ്ഥിരീകരിക്കുകയും ചെയ്തു. ബോൺമാരോ പരിശോധനയ്ക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിൽ എച്ച് ഐ വി കണ്ടെത്തിയിരുന്നില്ല എന്ന് ആർ സിസി അറിയിച്ചു. അതനുസരിച്ച് കുട്ടിക്ക് കീമോതെറാപ്പി തുടങ്ങുകയും ചെയ്തു.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞ മാർച്ചു മുതൽ 49 യൂണിറ്റ് രക്തഘടകങ്ങളാണ് കുട്ടിക്ക് നല്കിയത്. ചികിത്സയ്ക്കിടയിൽ ഓഗസ്റ്റ് 25ന് നടത്തിയ രക്തപരിശോധനയിൽ കുട്ടി എച്ച് ഐ വി പോസിറ്റീവായി കാണപ്പെട്ടു. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസ് ഡി്പ്പാർ്ടുമെന്റിലേയ്ക്ക് മാറ്റി. നാഷണൽ എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ അംഗീകാരമുള്ള ഇവിടുത്തെ പരിശോധനയിൽ എച്ച്‌ഐവി സ്ഥിരീകരിക്കുകയാണുണ്ടായത്.
ആർ സിസിയിൽ നിന്ന് രക്തം സ്വീകരിച്ചതാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉണ്ടാകാൻ കാരണമായതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. സാങ്കേതിക കാരണം പറഞ്ഞ് ആർ സിസി അധികൃതർ തന്റെ കുടുബത്തെ കുറ്റപ്പെടുത്തുകയാണെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. അദ്ദേഹം ഈ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പടെയുള്ളവർക്ക് പരാതി നല്കി.
കുട്ടിയുടെ അച്ഛന്റെ പരാതിയിൽ വിദഗ്ദ്ധസംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർ.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളിൽ വ്യത്യസ്തമായ റിസൽട്ട് കണ്ടതിനെ തുടർന്നാണ് കൂടുതൽ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജ്,തിരുവനന്തപുരം മെഡിക്കൽ കോളേജ് , ആർ.സി.സി എന്നീ സ്ഥാപനങ്ങളിൽ നിന്ന് അല്ലാത്ത വിദഗ്ദരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. എ.ആർ.ടി വിഭാഗത്തിലുള്ളവർ, പാത്തോളജി,ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.
അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടർ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സർക്കാർ നിർവ്വഹിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു
രക്തപരിശോധന, കുത്തിവയ്പുകൾ, ശസ്ത്രക്രിയ, ദന്തചികിത്സ, ബ്‌ളഡ് ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ കാരണങ്ങളിലൂടെയാണ് കുട്ടിക്ക് അണുബാധ ഉണ്ടാവാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ലൈസൻസുള്ള സ്ഥാപനമാണ് ആർസിസിയില ബ്‌ളഡ്ബാങ്ക് എന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഇതു പ്രവർത്തിക്കുന്നത് . ദാതാക്കളിൽ നിന്ന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനകൾ നടത്തിയാണ് രക്തം സ്്്വീകരിക്കുന്നത്. 99ശതമാനം കൃത്യതയോടെയാണ് ഇവിടെ ആന്റിബോഡി പരിശോധന നടത്തുന്നതെന്ന സർട്ടിഫിക്കേഷൻ ലോകാരോഗ്യ സംഘടന നല്കിയതാണെന്നും അധികൃതർ വിശദീകരിക്കുന്നു.
വിശദീകരണവും പരിശോധനയും ചട്ടപ്രകാരം നടക്കട്ടെ. പാവപ്പെട്ട ഒരു ഒമ്പതു വയസ്സുകാരിക്കാണ് ഈ ദുർവ്വിധി ഉണ്ടായിരിക്കുന്നത്. കാരണം എന്തായാലും ആ കുട്ടിക്കും കുടുംബത്തിനും ആശ്വാസം എത്തിക്കേണ്ടത് അത്യാവശ്യമാണ്