കോഴിക്കോട്: അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച മകളെ ആറു മാസങ്ങൾക്ക് ശേഷം ഉമ്മയും അമ്മാവനും ചേർന്ന് തട്ടിക്കൊണ്ടു പോയി. ഭർത്താവിന്റെ പരാതിയിൽ പെൺകുട്ടിയെ മോചിപ്പിച്ച പൊലീസ് കോടതി അനുമതിയോടെ ഇരുവർക്കും ഒരുമിച്ച് ജീവിക്കാനുള്ള അവരവും ഉണ്ടാക്കി നൽകി. എൽഎൽബി വിദ്യാർത്ഥിനിയായ നസ്ല എന്ന 19കാരിയെ ആണ് ഭവൻസ് കോളേജിന് മുന്നിൽ നിന്നും ഉമ്മയും അമ്മാവനും ചേർന്ന് തട്ടിക്കൊണ്ടു പോയത്.

ജൂലൈ 12ന് ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തിലായിരുന്നു വിവേകിന്റെയും നസ്ലയുടെയും വിവാഹം. വിവാഹ ശേഷം ആറ് മാസങ്ങൾ കഴിഞ്ഞ് ഈ മാസം 14 -ാം തിയതിയായിരുന്നു ഉമ്മയും അമ്മാവനും ചേർന്ന് നസ്ലയെ തട്ടിക്കൊണ്ട് പോയത്. പതിവു പോലെ ഭർത്താവിനൊപ്പം കോളേജിലേക്ക് പോയതായിരുന്നു നസ്ല. വിവേകിനൊപ്പമാണ് കോളേജിലേക്ക് പോയത്. രാമനാട്ടുകര ഭവൻസ് കോളേജിന് മുന്നിൽ വിവേക് നസ്ലയെ ഇറക്കി വിട്ടതിന് പുറമേ അമ്മയും സഹോദരിയും അമ്മാവനും കൂടി കാറിൽ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇവർ നസ്ലയെ തമിഴ്‌നാട്ടിലെ ഏർവാഡിയിലെ മുസ്ലിം പണ്ഡിതന്മാർ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചു.

ഇവിടെവച്ച് പലതവണ കൗൺസിലിങിന് വിധേയയാക്കി. ഇവിടെനിന്നും ശനിയാഴ്ച രാവിലെ പൊലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചത്. പെൺകുട്ടിയെ സംഘം ശാരീരീകമായി ഉപദ്രവിച്ചിട്ടില്ലെന്നും എന്നാൽ ഇവർ മാനസീകമായി തകർന്ന അവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് യുവതിയെ ഭർത്താവിനൊപ്പം വിട്ടയക്കാൻ ഉത്തരവിട്ടത്. നസ്ലയെ തട്ടിക്കൊണ്ടുപോയതിൽ ബന്ധുക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വിവേകും കോളേജ് അധികൃതരും പൊലീസിൽ പരാതി നൽകിയതോടെ ഉമ്മയ്ക്കും അമ്മാവനും നസ്ലിയെ പൊലീസ് സ്റ്റേഷനിലും തുടർന്ന് കോടതിയിലും ഹാജരാക്കേണ്ടി വന്നു. കോടതി ആരോടൊപ്പം പോകണമെന്ന് ചോദിച്ചപ്പോൾ ഭർത്താവിനെപ്പം എന്ന് നസ്ല ഉത്തരം നൽകി. അതോടൊപ്പം വിവാഹ സർട്ടിഫിക്കറ്റും സമർപ്പിച്ചു. തുടർന്ന് കോടതി നസ്ലയെ വിവേകിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.

ഭാര്യയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടവിൽവച്ചിരിക്കുകയാണെന്ന വിവേകിന്റെ പരാതിയിലാണ് നസ്ലയുടെ ഉമ്മ ബുഷ്‌റയെയും അമ്മാവൻ മുഹമ്മദാലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എംബിബിഎസിന് പഠിക്കുന്ന സഹോദരിയെ കേസിൽ നിന്നും ഒഴിവാക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. എന്നാൽ വിവേക് മതം മാറിയാൽ നസ്ലയെ വിവാഹം കഴിച്ച് നൽകാമെന്ന് ഉമ്മയും അമ്മാവനും പറഞ്ഞെങ്കിലും നസ്ലയോ വിവേകോ ഇതിന് തയ്യാറായില്ല. അതേ സമയം മതം മാറ്റമൊഴികേ പ്രശ്‌ന പരിഹാരത്തിനായി മറ്റെന്തു വേണമെങ്കിലും ചെയ്യാമെന്നും വിവേക് പറഞ്ഞു