കൊല്ലം: പത്തനാപുരം ഗാന്ധി ഭവനിൽ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഗാന്ധിഭവനിൽ പുറംകരാർ പണിക്ക് എത്തിയവരാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കൾ അറസ്റ്റിലായത്. കോക്കാട് സ്വദേശികളായ വിനീത് (18), പ്രവീൺ (19) എന്നിവരെ പത്തനാപുരം പൊലിസ് പിടികൂടിയത്.

നല്ലരീതിയിൽ നടത്തുന്ന സന്നദ്ധ സ്ഥാപനത്തിൽ നടന്ന പീഡനം നടന്നതോടെ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കുന്ന വിധത്തിൽ ചില പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇത് തെറ്റാണെന്ന് ഗാന്ധിഭവനും പൊലീസും വ്യക്തമാക്കി. എന്നാൽ, തീർത്തും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും സ്ഥാപത്തിൽ ജോലിക്കായി പുറത്തു നിന്നെത്തിയവരാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ഗാന്ധിഭവൻ അധികൃതർ വ്യക്തമായി. സംഭവം അറിഞ്ഞ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മെയ് 29നായിരുന്നു സംഭവം. ഗാന്ധിഭവനിലെ ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയ പ്രതികൾ അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മെയ് 22നാണ് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡ് അധികൃതർ ഗാന്ധിഭവനിൽ എത്തിച്ചത്. അവിടെ വച്ച് പരിചയപ്പെട്ട വിനീത് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം കൂട്ടുകാരിയോടു പെൺകുട്ടി പറയുകയും തുടർന്ന് ഗാന്ധിഭവൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അ

ടുത്ത ദിവസമാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പൊലിസിൽ അറിയിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അതേസമയം കേസ് ഒതുക്കിത്തീർക്കാൻ ഗാന്ധിഭവൻ അധികൃതർ ശ്രമിച്ചെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് ഗാന്ധിഭവൻ വൃത്തങ്ങൾ  വ്യക്തമാക്കിയത്.