- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പെൺകുട്ടിയെ അദ്ധ്യാപകൻ ചാറ്റിങ്ങിലൂടെ പ്രണയക്കുരുക്കിൽ പെടുത്തിയെന്ന് മാതാപിതാക്കൾ; ചാറ്റുകളിൽ പരിശോധന; അദ്ധ്യാപകന് എതിരെ പോക്സോ കേസ് എടുക്കണമെന്നും ആവശ്യം
കാസർകോട്: കളനാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഉർജിതമാക്കി. മേൽപ്പറമ്പ് സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സഹദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസക്കാരിയുമായ സഫ ഫാത്തിമ (12 )നെയാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സഹദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകൻ ഉസ്മാൻ( 26 ) സഫയുമായി ഓൺലൈൻ ക്ലാസിനിടെ ചാറ്റിങ് നടത്തിയത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ ഇതിന് വിലക്കേർപ്പെടുത്തിയിരുന്നു. ചാറ്റിങ് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ പ്രിൻസിപ്പലിന് രഹസ്യമായി പരാതി നൽകുകയും ചെയ്തിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകൻ ബൈക്കിൽ വീടിന് സമീപം വന്ന് വിദ്യാർത്ഥിനിയെ കണ്ടിരുന്നതായി ചാറ്റിൽ വ്യക്തമാകുന്നുണ്ട്. മാത്രമല്ല പ്രണയ കെണിയിൽ വീഴ്‌ത്തുന്ന പല ചാറ്റുകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
സഫ ഫാത്തിമ ഓൺലൈൻ ക്ലാസിന് ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.