- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമ്മനിട്ടയിൽ പ്രേമം നിരസിച്ച പെൺകുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു; 80 ശതമാനം പൊള്ളലേറ്റ പതിനേഴുകാരി അതീവ ഗുരുതരാവസ്ഥയിൽ; പ്രതിക്കായി തിരച്ചിൽ നടത്തി പൊലീസ്
പത്തനംതിട്ട: കടമ്മനിട്ട നാരങ്ങാനത്ത് കോളനിയിൽ പതിനേഴുകാരിയുടെ ദേഹത്ത് യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റതിനാൽ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിയുമായി പരിചയത്തിലിരുന്ന സജി എന്ന ഇരുപതുകാരനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്ന യുവാവ് ഫോൺചെയ്ത് വീട്ടിൽ നിന്ന് ഇറങ്ങിവരാൻ പലകുറി ആവശ്യപ്പെട്ടെന്നും അതു നിരസിക്കപ്പെട്ടതോടെ അക്രമം നടത്തുകയായിരുന്നു എന്നുമാണ് ആദ്യ വിവരങ്ങൾ. നാരങ്ങാനം കല്ലേലിമുക്കിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി. രാത്രി എട്ടുമണിയോടെ ആണ് അക്രമം ഉണ്ടായത്. ് യുവാവ് ഫോണിൽ ബന്ധപ്പെടുകയും ഇറങ്ങിവരാൻ പലതവണ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് ആദ
പത്തനംതിട്ട: കടമ്മനിട്ട നാരങ്ങാനത്ത് കോളനിയിൽ പതിനേഴുകാരിയുടെ ദേഹത്ത് യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റതിനാൽ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പെൺകുട്ടിയുമായി പരിചയത്തിലിരുന്ന സജി എന്ന ഇരുപതുകാരനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്ന യുവാവ് ഫോൺചെയ്ത് വീട്ടിൽ നിന്ന് ഇറങ്ങിവരാൻ പലകുറി ആവശ്യപ്പെട്ടെന്നും അതു നിരസിക്കപ്പെട്ടതോടെ അക്രമം നടത്തുകയായിരുന്നു എന്നുമാണ് ആദ്യ വിവരങ്ങൾ.
നാരങ്ങാനം കല്ലേലിമുക്കിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി. രാത്രി എട്ടുമണിയോടെ ആണ് അക്രമം ഉണ്ടായത്. ് യുവാവ് ഫോണിൽ ബന്ധപ്പെടുകയും ഇറങ്ങിവരാൻ പലതവണ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ നൽകുന്ന വിവരം. പെൺകുട്ടി ഇതിന് തയ്യാറാകാതിരുന്നതോടെ പോയ യുവാവ് പിന്നീട് പെട്രോളുമായി എത്തി പെൺകുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇയാൾ മുമ്പും അവിടെ വരാറുണ്ടായിരുന്നുവെന്നും അതിനാൽ ആർക്കും സംശയം ഇല്ലായിരുന്നുവെന്നും ആണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പൊലീസ് വിവരം അറിയാൻ വൈകിയതിനാൽ നടപടികളും വൈകി. പെൺകുട്ടിയെ ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.