- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തിയുമായി പിന്നാലെ വന്നപ്പോൾ ആത്മരക്ഷാർത്ഥം പിടിച്ചുതള്ളി; ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് തട്ടിവീണത് എതിരെ വന്ന വാഹനത്തിലും; പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ച പകയിൽ കൊല്ലാനെത്തിയ 22കാരനെ 14 കാരി കീഴടക്കിയത് ഇങ്ങനെ
പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന്റെ പേരിൽ കത്തിയുമായി കൊല്ലാനെത്തിയ 22 കാരനെ 14 കാരി കീഴടക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.അത്മസംയമനം കൈവിടാതെയുള്ള പെൺകുട്ടിയുടെ പ്രതികരണമാണ് യുവാവിനെ വീഴ്‌ത്തിയത്.കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ അനങ്ങാമട്ടയിലായിരുന്നു സംഭവം.മണ്ണാർമല സ്വദേശിയും 22 കാരനുമായ ജിനേഷ് 22 ാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിക്കുകയായിരുന്നു.
പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തള്ളി പെൺകുട്ടി ബഹളം വച്ചു. നിലത്തുവീണ യുവാവിന്റെ കയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം വന്ന വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരുക്കേറ്റു. തുടർന്ന് പൊലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പൊലീസ് കണ്ടെടുത്തു.
മറുനാടന് മലയാളി ബ്യൂറോ