- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുജൻ ഉണ്ടായ കാര്യം കൂട്ടുകാർ വിശ്വസിച്ചില്ല; സൗദിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നവജാത ശിശുവിനെ ബാഗിലാക്കി ക്ലാസിലെത്തിച്ചു
സൗദി അറേബ്യ: അനുജൻ ഉണ്ടായ കാര്യം വിശ്വസിക്കാതിരുന്ന കൂട്ടുകാർക്ക് തെളിവ് ഹാജരാക്കാനായി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നവജാത ശിശുവിനെ ബാഗിലാക്കി സ്‌കൂളിലെത്തി. സൗദിയിലാണ് സംഭവം. രണ്ടാം ക്‌ളാസുകാരിയായ പെൺകുട്ടിയാണ് പ്‌ളാസ്റ്റിക്ക് ബാഗിനുള്ളിൽ കുഞ്ഞനുജനേയും കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയുടെ അമ്മ ആൺ കുഞ്ഞിനെ പ്രസവ
സൗദി അറേബ്യ: അനുജൻ ഉണ്ടായ കാര്യം വിശ്വസിക്കാതിരുന്ന കൂട്ടുകാർക്ക് തെളിവ് ഹാജരാക്കാനായി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നവജാത ശിശുവിനെ ബാഗിലാക്കി സ്‌കൂളിലെത്തി. സൗദിയിലാണ് സംഭവം. രണ്ടാം ക്‌ളാസുകാരിയായ പെൺകുട്ടിയാണ് പ്‌ളാസ്റ്റിക്ക് ബാഗിനുള്ളിൽ കുഞ്ഞനുജനേയും കൊണ്ടുപോയത്.
ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയുടെ അമ്മ ആൺ കുഞ്ഞിനെ പ്രസവിച്ചത്. തനിക്ക് അനിയൻ പിറന്നുവെന്ന് കുട്ടി കൂട്ടുകാരികളോട് പറഞ്ഞു. എന്നാൽ വിശ്വസിക്കാൻ കൂട്ടുകാർ തയ്യാറായില്ല. തുടർന്നാണ് തൊട്ടടുത്ത ദിവസം സ്‌കൂളിലേയ്ക്ക് പോയപ്പോൾ പെൺകുട്ടി അനിയനേയും ഒപ്പമെടുത്തത്.
രാവിലെ അമ്മ ഉറങ്ങുന്ന സമയത്തായിരുന്നു പെൺകുട്ടി അനിയനെ സ്‌കൂൾ ബാഗിൽ പൊതിഞ്ഞ് കൂട്ടുക്കാർക്ക് കാണിക്കുവാനായി കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായ വീട്ടുകാരവട്ടെ ബഹളം വച്ചപ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത്. പിന്നീട് വീട്ടിലുള്ളവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
എന്നാൽ അനിയനുമായി വിദ്യാർത്ഥിനിയാവട്ട ക്ലാസിൽ ഇരിക്കുകയും അദ്ധ്യാപകർ ക്ലാസെടുക്കുമ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലായിരുന്നു കുട്ടിയെ ബാഗിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുക്കാർ അനിയനുണ്ടായത് വിശ്വസിക്കാ ത്തതിനെ ത്തുടർന്നാണ് ബാഗിൽ പൊതിഞ്ഞ് സ്കൂളിലേക്ക് കുട്ടിയെ എത്തിച്ചതെന്ന് പറഞ്ഞു.
ഉടനെ കുട്ടിയുടെ വീട്ടിൽ വിളിച്ച് അദ്ധ്യാപകർ കാര്യമറിയിക്കുകയും പിതാവ് വന്ന് കൈക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.