- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവളുടെ സ്നേഹത്തിന് അതിരുകളില്ല; അവനാകട്ടെ സ്വാർഥതയ്ക്കും; കാമുകനെ വിവാഹം കഴിക്കാൻ യുവതി വൃക്ക വിൽക്കാൻ തയ്യാറായി; യുവതി കടുംകൈയ്ക്ക് മുതിർന്നത് ഒരു ലക്ഷം കിട്ടാതെ കൂട്ടില്ലെന്ന് കാമുകൻ വാശിപിടിച്ചപ്പോൾ
ന്യൂഡൽഹി: സ്‌നേഹം വന്ന് കണ്ണ് മൂടിയപ്പോൾ കാമുകന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ഒരു യുവതി.തന്റെ കാമുകനെ വിവാഹം കഴിക്കാൻ വേണ്ടി വൃക്ക വിൽക്കാൻ തയ്യാറായാണ് യുവതി ലോകത്തെ ഞെട്ടിച്ചത്. ബിഹാർ സ്വദേശിയായ 21 കാരി ഡൽഹിയിലെത്തിയാണ് വൃക്ക വിൽക്കാൻ ശ്രമിച്ചത്. 1.8 ലക്ഷം രൂപ നൽകിയാൽ വിവാഹം കഴിക്കാമെന്ന കാമുകന്റെ വാഗ്ദാനമാണ് യുവതിക്ക് പ്രലോഭനമായത്. ഡൽഹിയിലെ ആശുപത്രിയിൽ എത്തിയ യുവതിയെ കണ്ടപ്പോൾ, വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്നു സംശയം തോന്നിയ ഡോക്ടർ പൊലീസിനെയും വനിതാ കമ്മിഷനെയും വിവരം അറിയിച്ചു. കാമുകനെ വിവാഹം ചെയ്യാൻ യുവതി വീട്ടുകാരോടു വഴക്കിട്ടു മുറാദാബാദിലേക്കു പോവുകയായിരുന്നു.തുടർന്ന് ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു യുവതിയെ രക്ഷപ്പെടുത്തി. ആശുപത്രിയിലെത്തിയ വനിതാ കമ്മിഷൻ അംഗങ്ങൾ ഇവർക്കു കൗൺസലിങ് നൽകി. എന്നാൽ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗൺസലറുടെ നിർദ്ദേശം അവർ സ്വീകരിച്ചില്ല.യുവതി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. കേസ് ബിഹാർ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെ
ന്യൂഡൽഹി: സ്‌നേഹം വന്ന് കണ്ണ് മൂടിയപ്പോൾ കാമുകന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ഒരു യുവതി.തന്റെ കാമുകനെ വിവാഹം കഴിക്കാൻ വേണ്ടി വൃക്ക വിൽക്കാൻ തയ്യാറായാണ് യുവതി ലോകത്തെ ഞെട്ടിച്ചത്. ബിഹാർ സ്വദേശിയായ 21 കാരി ഡൽഹിയിലെത്തിയാണ് വൃക്ക വിൽക്കാൻ ശ്രമിച്ചത്. 1.8 ലക്ഷം രൂപ നൽകിയാൽ വിവാഹം കഴിക്കാമെന്ന കാമുകന്റെ വാഗ്ദാനമാണ് യുവതിക്ക് പ്രലോഭനമായത്.
ഡൽഹിയിലെ ആശുപത്രിയിൽ എത്തിയ യുവതിയെ കണ്ടപ്പോൾ, വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്നു സംശയം തോന്നിയ ഡോക്ടർ പൊലീസിനെയും വനിതാ കമ്മിഷനെയും വിവരം അറിയിച്ചു. കാമുകനെ വിവാഹം ചെയ്യാൻ യുവതി വീട്ടുകാരോടു വഴക്കിട്ടു മുറാദാബാദിലേക്കു പോവുകയായിരുന്നു.തുടർന്ന് ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു യുവതിയെ രക്ഷപ്പെടുത്തി.
ആശുപത്രിയിലെത്തിയ വനിതാ കമ്മിഷൻ അംഗങ്ങൾ ഇവർക്കു കൗൺസലിങ് നൽകി. എന്നാൽ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗൺസലറുടെ നിർദ്ദേശം അവർ സ്വീകരിച്ചില്ല.യുവതി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. കേസ് ബിഹാർ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെന്ന നിർദ്ദേശവും വനിതാ കമ്മിഷൻ നൽകിയിട്ടുണ്ട്.