- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ അതും ആഘോഷമാക്കി ഒരു പെൺകുട്ടി; രോഗം ബാധിച്ച് ജിവിതത്തിൽനിന്ന് ഒളിച്ചോടുന്നവർക്ക് മാതൃകയായി കാർത്തിക
ശരീര സൗന്ദര്യത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ അത് ആഘോഷമാക്കി ഒരു പെൺകുട്ടി. ഡൽഹി സ്വദേശിനിയായ കാർത്തിക ഭട്‌നാഗറാണ് തന്റെ ശരീരത്തിലുള്ള വെള്ളപ്പാണ്ടിൽ കലാവിരുത് പ്രകടമാക്കിയിരിക്കുന്നത്. ഏഴാം വയസിലാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം കാർത്തികയെ ബാധിക്കുന്നത്. അസുഖം പിടിപ്പെട്ട നാൾമുതൽ ശരീരമാസകലം വെള്ളപ്പാടുകൾ കണ്ടുതുടങ്ങി. ഇപ്പോൾ 17 വയസുള്ള കാർത്തികയ്ക്ക് തന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന വെള്ളപ്പാടുകളിൽ വിവിധതരത്തിലുള്ള ചിത്രപ്പണികൾ നടത്തുകയെന്നതാണ് പ്രധാന വിനോദം. വെള്ളപ്പാടുകൾ പിടിപെട്ടിരിക്കുന്ന ഈ പെൺകുട്ടിയുടെ ശരീരം ഇന്ന് സുന്ദരമായ ചിത്ര പണികളാൾ നിറഞ്ഞതാണ്. തന്റെ വെള്ളപ്പാണ്ടിനെ ഒരു ആപ്പിളിന്റെ ലോഗോയുമായുള്ള സുഹൃത്തിന്റെ താരതമ്യപ്പെടുത്തലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമായെന്ന് കാർത്തിക പറയുന്നു. രോഗം പിടിപെട്ട കാലം മുതലുള്ള അമ്മയുടെ കരച്ചിലാണ് കാർത്തികയെ ഏറെ വിഷമിപ്പിച്ചിരുന്നത്. രോഗം പകരുമെന്നു കരുതി ചില സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു. അതൊക്കെ തന്നെ ഏറെ വിഷമ
ശരീര സൗന്ദര്യത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ അത് ആഘോഷമാക്കി ഒരു പെൺകുട്ടി. ഡൽഹി സ്വദേശിനിയായ കാർത്തിക ഭട്‌നാഗറാണ് തന്റെ ശരീരത്തിലുള്ള വെള്ളപ്പാണ്ടിൽ കലാവിരുത് പ്രകടമാക്കിയിരിക്കുന്നത്. ഏഴാം വയസിലാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം കാർത്തികയെ ബാധിക്കുന്നത്. അസുഖം പിടിപ്പെട്ട നാൾമുതൽ ശരീരമാസകലം വെള്ളപ്പാടുകൾ കണ്ടുതുടങ്ങി.
ഇപ്പോൾ 17 വയസുള്ള കാർത്തികയ്ക്ക് തന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന വെള്ളപ്പാടുകളിൽ വിവിധതരത്തിലുള്ള ചിത്രപ്പണികൾ നടത്തുകയെന്നതാണ് പ്രധാന വിനോദം. വെള്ളപ്പാടുകൾ പിടിപെട്ടിരിക്കുന്ന ഈ പെൺകുട്ടിയുടെ ശരീരം ഇന്ന് സുന്ദരമായ ചിത്ര പണികളാൾ നിറഞ്ഞതാണ്.
തന്റെ വെള്ളപ്പാണ്ടിനെ ഒരു ആപ്പിളിന്റെ ലോഗോയുമായുള്ള സുഹൃത്തിന്റെ താരതമ്യപ്പെടുത്തലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമായെന്ന് കാർത്തിക പറയുന്നു.
രോഗം പിടിപെട്ട കാലം മുതലുള്ള അമ്മയുടെ കരച്ചിലാണ് കാർത്തികയെ ഏറെ വിഷമിപ്പിച്ചിരുന്നത്. രോഗം പകരുമെന്നു കരുതി ചില സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു.
അതൊക്കെ തന്നെ ഏറെ വിഷമിപ്പിച്ചെന്നു കാർത്തിക പറയുന്നു. പക്ഷെ അന്നു തന്നെ മാറ്റി നിർത്തിയിരുന്നവർ ഇന്ന് ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ആയുർവേദം ഹോമിയോപ്പതി അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ട കാർത്തിക ഇനി ഒരിക്കലും ചികിത്സകളുടെ പിന്നാലെ പോകില്ലെന്നും വ്യക്തമാക്കുന്നു.
കുട്ടിക്കാലം മുതൽ നിരവധി ആശുപത്രികളിലാമ് കാർത്തികയുമായി മാതാപിതാക്കൾ കയറിയിറങ്ങിയത്. രോഗശാന്തിക്കായി നിരവധി വഴിപാടുകളും നടത്തി. എന്നാൽ ഒന്നും ഫലം കണ്ടില്ല.
രോഗ ബാധയെ തുടർന്ന് പൊതുസമൂഹവുമായി അകന്ന് നിന്നിരുന്ന കാർത്തിക ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് പുറത്തിറങ്ങുന്നത്. രോഗങ്ങളെ പേടിച്ച് ഓടിയൊളിക്കുന്നവർക്കും അനുകരിക്കാവുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഈ പെൺകുട്ടി.