കൊല്ലം: ഏരൂരിൽനിന്ന് കാണാതായ ഏഴ് വയസുകാരിയെ മാതൃസഹോദരിയുടെ ഭർത്താവ് കൊലപ്പെടുത്തിയത് മൃഗീയമായ ലൈംഗിക പീഡനത്തിനു വിധേയമാക്കിയശേഷം. ബുധനാഴ്ചയാണ് രണ്ടാം ക്ലാസുകാരിയായ ശ്രീലക്ഷ്മിയെ കാണാതാവുന്നത്.

കുളത്തൂർപുഴ ആർ.പി കോളനിക്കു സമീപത്തെ റബർ എസ്റ്റേറ്റിൽ നിന്ന് ടാപ്പിങ് തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന ബന്ധു രാജിഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് പിഞ്ചോമനയെ കൊലപ്പെടുത്തിയതെന്നാണ് ഈ കൊടും കുറ്റവാളി പറയുന്നത്.

മുത്തശിക്കൊപ്പമാണ് ബുധനാഴ്ച ശ്രീലക്ഷ്മി സ്‌കൂളിലേക്കു പോയത്. എന്നാൽ സ്‌കൂൾ കാവാടത്തിന് മുന്നിൽ നിന്ന് സഹോദരി ഭർത്താവായ രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്‌കൂൾ അസംബ്ലിയിൽ കുട്ടിയെ കാണത്തതിനെ തുടർന്ന് സപാഠിയുടെ മാതാവാണ് ഇക്കാര്യം വീട്ടിലറിയിച്ചത്. ഇതേത്തുടർന്ന് മാതാവും ബന്ധുക്കളും സ്‌കൂളിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലിലുമായിരുന്നു. തുടർന്ന് മാതാവ് ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാത്രി വൈകിയും പൊലീസ് പരിശോധ നടത്തിയെങ്കിലും പെൺകുട്ടിയെയോ രാജേഷിനെയോ കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ കുളത്തൂപ്പുഴ ആർ.പി.എൽ ഒന്നാം ബ്ലോക്കിലെ സി കോളനി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.  റോഡിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിൽ വിജനമായ വന പ്രദേശത്താണ് മൃതദേഹം കണ്ടത്. രാവിലെ റബ്ബർ ടാപ്പിനിറങ്ങിയ പ്ലാന്റേഷൻ തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തൊട്ടടുത്ത ഷെഡ്ഡിൽ കണ്ടെത്തിയ രാജേഷിനെ തൊഴിലാളികൾ തടഞ്ഞുവയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

കുട്ടിയുടെ മൃസഹോദരിയുടെ രണ്ടാം ഭർത്താവാണ് രാജേഷ്. കുളത്തൂപ്പുഴ ചെറുകര സ്വദേശിയായ ഇയാൾ രണ്ടുമാസം മുമ്പാണ് കുട്ടിയുടെ ബന്ധുവായ സ്ത്രീയുമായി ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. ഇരുവരും നിയമപരമായി വിവാഹിതരാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ ഓണക്കാലത്താണ് രാജേഷും ഭാര്യയും കുളത്തൂപ്പുഴയിൽ നിന്നും താമസം ഏരൂരിലെ വീട്ടിലേക്ക് മാറ്റിയത്.

രാജേഷ് നേരത്തെ കുളത്തൂപ്പുഴയിൽ ഒരു വാഹന മോഷണ കേസിൽ പ്രതിയാണെന്ന് അഞ്ചൽ സി. ഐ അഭിലാഷ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വഴി സൗകര്യമില്ലാത്ത പ്രദേശം നേരത്തെ രാജേഷിന്റെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് സംശയിക്കുന്നു. മൃതദേഹം കണ്ട സ്ഥലത്തിനോട് ചേർന്ന് ഒരു ഷെഡുമുണ്ട്.

പൊലീസ് സയന്റിഫിക് സംഘം എത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.