- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് വിസമ്മതിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചെടുത്തു; സംഭവം സഹോദരനും ബന്ധുവായ സ്ത്രീയും നോക്കിനിൽക്കെ; യുവതി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത് നിരസിച്ചതും കുറ്റകൃത്യത്തിന് പ്രേരണയായി; രക്തം വാർന്നൊഴുകിയ യുവാവ് വീട്ടിൽ നിന്ന് രക്ഷപെട്ടത് ഇറങ്ങിയോടി
ന്യൂഡൽഹി: വിവാഹത്തിന് വിസമ്മതിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചു. ഡൽഹിയിലെ മംഗോൾപുരിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലിംഗഛേദത്തിന് ഇരയായ യുവാവിനെ സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. യുവാവ് അപകട നില തരണം ചെയ്തെങ്കിലും ശസ്ത്രക്രിയ സമ്പൂർണ്ണ വിജയമാവാൻ സാധ്യതയില്ലെന്നും ജനനേന്ദ്രിയത്തിന്റെ പ്രവർത്തവ ശേഷം ഇല്ലാതായെന്നുമാണ് ഡോക്ടർമാർ പറയുന്നത്. 35 കാരനായ തെരുവ് കച്ചവടക്കാരനായ യുവാവ് 22 കാരിയായ യുവതിയുടെ സഹോദരന്റെ ഭാര്യ ഫോൺ ചെയ്തതനുസരിച്ചാണ് ഇവർ താമസിക്കുന്ന ഫ്ളാറ്റിൽ രാത്രി 11.30ന് ശേഷം എത്തുന്നത്. വിവാഹത്തെച്ചൊല്ലി യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് യുവാവിന്റെ ലിംഗം ഛേദിച്ചത്. മുറിയിലെത്തിയ യുവതിയുമായി വഴക്കിട്ട യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്
ന്യൂഡൽഹി: വിവാഹത്തിന് വിസമ്മതിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചു. ഡൽഹിയിലെ മംഗോൾപുരിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലിംഗഛേദത്തിന് ഇരയായ യുവാവിനെ സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. യുവാവ് അപകട നില തരണം ചെയ്തെങ്കിലും ശസ്ത്രക്രിയ സമ്പൂർണ്ണ വിജയമാവാൻ സാധ്യതയില്ലെന്നും ജനനേന്ദ്രിയത്തിന്റെ പ്രവർത്തവ ശേഷം ഇല്ലാതായെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
35 കാരനായ തെരുവ് കച്ചവടക്കാരനായ യുവാവ് 22 കാരിയായ യുവതിയുടെ സഹോദരന്റെ ഭാര്യ ഫോൺ ചെയ്തതനുസരിച്ചാണ് ഇവർ താമസിക്കുന്ന ഫ്ളാറ്റിൽ രാത്രി 11.30ന് ശേഷം എത്തുന്നത്. വിവാഹത്തെച്ചൊല്ലി യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് യുവാവിന്റെ ലിംഗം ഛേദിച്ചത്.
മുറിയിലെത്തിയ യുവതിയുമായി വഴക്കിട്ട യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നു. എന്നാൽ ഇത് നിഷേധിച്ചപ്പോൾ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോൾ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു.
സംഭവം നടക്കുമ്പോൾ യുവതിയുടെ സഹോദരനും ഭാര്യയും യുവതിക്ക് പ്രോത്സാഹനം നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രക്തം വാർന്നൊഴുകിയ യുവാവ് വീട്ടിൽ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോൾ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ യുവാവ് രക്തംവാർന്ന് അവശനിലയിലായി ബോധം പോയിരുന്നു.
ഏതാനും വർഷം മുമ്പാണ് ഇരുവരും പ്രണയത്തിലാവുന്നത് എന്നാൽ വീട്ടുകാരുടെ തടസ്സം മൂലം വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മനപ്പൂർവ്വം ഒരാളെ വേദനിപ്പിക്കാൻ ആയുധം കൈവശം വെച്ചതിന് സെക്ഷൻ 326 പ്രകാരം യുവതിക്കെതിരെ പൊലീസ് കേസെടുത്തു.യുവതിയും കുടുംബവും സംഭവത്തിനു ശേഷം ഒളിവിലാണ്. യുവതിയെയും കുടുംബത്തെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.