- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചകരെ പിടികൂടാനുള്ള റിയാലിറ്റി ഷോയുടെ അവതാരികയുമായി ക്യാമറ്ക്ക് മുമ്പിൽ ശൃംഗരിച്ച യുവാവിനെ കാമുകി കൈയോടെ പിടികൂടി; ഒരു ചാനൽ ഷോ ദുരന്തകഥയുടെ വീഡിയോ പുറത്ത്
ചതിയന്മാരായ കാമുകന്മാരെ കൈയോടെ പിടികൂടിയ കാമുകിമാരുടെ വീരചരിതങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിൽ നിന്നും ഇതിന്റെ പുതിയൊരു അധ്യായമെത്തിയിരിക്കുകയാണിപ്പോൾ. വഞ്ചകരെ പിടികൂടാനുള്ള റിയാലിറ്റി ഷോയുടെ അവതാരികയുമായി ക്യാമറക്ക് മുമ്പിൽ ശൃംഗരിച്ച യുവാവിനെ കാമുകി കൈയോടെ പിടികൂടിയിരിക്കുകയാണിവിടെ. ഇത്തരത്തിൽ ഒരു ചാനൽ ഷോ ദുരന്തകഥയുടെ വീഡിയോ പുറത്തായിരിക്കുകയാണ്. പട്രിക്ക് എന്ന യുവാവിനാണീ അമളി പറ്റിയിരിക്കുന്നത്. രണ്ടു വർഷമായി പരിചയമുള്ള തന്റെ കാമുകിയെ വഞ്ചിച്ച് ചാനൽ അവതാരികയുമായി സല്ലപിക്കുന്നതാണ് കാമുകി കൈയോടെ പിടികൂടിയിരിക്കുന്നത്. തന്നെ ഗെയിം ഷോയുടെ ആവശ്യാർത്ഥം ക്യാമറയിൽ പകർത്തുന്നുവെന്നായിരുന്നു പട്രിക്ക് തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ടു കാച്ച് എ ചീറ്റർ ഷോയ്ക്ക് വേണ്ടിയായിരുന്നു പട്രിക്കിനെ ഷൂട്ട് ചെയ്തിരുന്നത്. തന്റെ സോഷ്യൽ മീഡിയ ഫോട്ടുകളിൽ തന്നോടൊപ്പം കാണപ്പെടുന്ന യുവതി തന്റെ സഹോദരിയാണെന്ന് ഈ ഷോയ്ക്കിടെ തട്ടി വിടാനും പട്രിക്ക് ധൈര്യം കാണിച്ചിരുന്നു. അവതാരികയുമായി പട
ചതിയന്മാരായ കാമുകന്മാരെ കൈയോടെ പിടികൂടിയ കാമുകിമാരുടെ വീരചരിതങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിൽ നിന്നും ഇതിന്റെ പുതിയൊരു അധ്യായമെത്തിയിരിക്കുകയാണിപ്പോൾ. വഞ്ചകരെ പിടികൂടാനുള്ള റിയാലിറ്റി ഷോയുടെ അവതാരികയുമായി ക്യാമറക്ക് മുമ്പിൽ ശൃംഗരിച്ച യുവാവിനെ കാമുകി കൈയോടെ പിടികൂടിയിരിക്കുകയാണിവിടെ. ഇത്തരത്തിൽ ഒരു ചാനൽ ഷോ ദുരന്തകഥയുടെ വീഡിയോ പുറത്തായിരിക്കുകയാണ്. പട്രിക്ക് എന്ന യുവാവിനാണീ അമളി പറ്റിയിരിക്കുന്നത്. രണ്ടു വർഷമായി പരിചയമുള്ള തന്റെ കാമുകിയെ വഞ്ചിച്ച് ചാനൽ അവതാരികയുമായി സല്ലപിക്കുന്നതാണ് കാമുകി കൈയോടെ പിടികൂടിയിരിക്കുന്നത്.
തന്നെ ഗെയിം ഷോയുടെ ആവശ്യാർത്ഥം ക്യാമറയിൽ പകർത്തുന്നുവെന്നായിരുന്നു പട്രിക്ക് തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ടു കാച്ച് എ ചീറ്റർ ഷോയ്ക്ക് വേണ്ടിയായിരുന്നു പട്രിക്കിനെ ഷൂട്ട് ചെയ്തിരുന്നത്. തന്റെ സോഷ്യൽ മീഡിയ ഫോട്ടുകളിൽ തന്നോടൊപ്പം കാണപ്പെടുന്ന യുവതി തന്റെ സഹോദരിയാണെന്ന് ഈ ഷോയ്ക്കിടെ തട്ടി വിടാനും പട്രിക്ക് ധൈര്യം കാണിച്ചിരുന്നു. അവതാരികയുമായി പട്രിക്ക് ശൃംഗരിക്കുന്നതും അവൾക്കൊരു മെസേജ് അയക്കുന്നതും തന്റെ ഇൻസ്റ്റാഗ്രാം യൂസർനെയിം അവതാരികക്ക് നൽകുന്നതും യഥാർത്ഥ കാമുകി ഞെട്ടലോടെയാണ് കണ്ടറിഞ്ഞത്.
കാമുകന്റെ ഞെട്ടിപ്പിക്കുന്ന പ്രവൃത്തികൾ കണ്ട് കാമുകി ക്രോധാകുലയാവുകയും തെറിവിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെറ്റിലേക്ക് ഇരച്ച് കയറിയ കാമുകി കാമുകനോട് പൊട്ടിത്തെറിച്ച് താൻ സഹോദരിയാണോയെന്ന് ചോദിക്കുന്നതും കാണാമായിരുന്നു.എന്നാൽ ഒരു ഗെയിം ഷോയ്ക്കുള്ള ഓഡിഷനാണിതെന്ന് തെറ്റിദ്ധരിച്ചാണിത്തരത്തിൽ പെരുമാറിയതെന്നാണ് പിടിക്കപ്പെട്ടപ്പോൾ പട്രിക്ക് സ്വയം ന്യായീകരിച്ച് തപ്പിത്തടഞ്ഞത്. എന്നാൽ കാമുകന്റെ തനിനിറം പുറത്തുകൊണ്ടു വരാൻ താനാണിതെല്ലാം അറേഞ്ച് ചെയ്തതെന്ന് കാമുകി പറഞ്ഞപ്പോൾ പട്രിക്ക് ഒന്നും പറയാനാവാതെ നിൽക്കുന്നുമുണ്ട്.